26 April Friday

"ഹിസ്‌ സ്‌റ്റോറി ലൈൻ’ പ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനം ഐഎംജി ഡയറക്ടർ കെ ജയകുമാർ കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
കാർട്ടൂണിസ്‌റ്റ്‌ ഇ സുരേഷിന്റെ ‘ഹിസ്‌ സ്‌റ്റോറി ലൈൻ’ കാർട്ടൂൺ പ്രദർശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശനം ഐഎംജി ഡയറക്ടർ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്‌ ഗ്യാലറിയിലാണ്‌ നരസിംഹറാവുമുതൽ മോദിവരെയുള്ള ഇന്ത്യയുടെ 30 വർഷത്തെ ഭരണ–-രാഷ്ട്രീയ ഗതിവിഗതിയുടെ നേർക്കാഴ്ച ഒരുക്കിയിട്ടുള്ളത്. 
 
രാഷ്‌ട്രീയ കാർട്ടൂണുകളിലൂടെ പ്രശസ്തനായ ഇ സുരേഷ്‌ വിവിധ കാലയളവിലായി മലയാളം, ഇംഗ്ലീഷ്‌ പത്രങ്ങളിൽ വരച്ചവയാണ് എട്ടുവരെയുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യസമര സേനാനി കുറുമയിൽ നാരായണനെക്കുറിച്ച്‌ ഇ സുരേഷ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘1942 കീഴരിയൂറിലെ സമര കഥ’ എന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി. കെ അൻവർ സാദത്ത്‌, ഡോ. എൻ പി ചന്ദ്രശേഖരൻ, ടി കെ സുജിത്‌ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top