26 April Friday

അമിതാധികാര പ്രവണതകൾക്കെതിരെ 
വിശാല ഐക്യനിര ഉയരണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
തിരുവനന്തപുരം
നരേന്ദ്രമോദി സർക്കാരിന്റെ അമിതാധികാര, ഏകാധിപത്യ പ്രവണതകൾക്കെതിരായി ശക്തമായ പ്രക്ഷോഭം ഉയരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌ പറഞ്ഞു. സിപിഐ എം കോവളം ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരായ ശക്തമായ തിരിച്ചടിയാണ്‌ കർഷക സമര വിജയം. കാർഷിക മേഖലയിൽ ആഗോളവൽക്കണ നയങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ അജണ്ടയാണ്‌ കർഷക പ്രക്ഷോഭത്തിന്‌ മുന്നിൽ പരാജയപ്പെട്ടത്‌. 
കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിൽ വിശാലമായ വർഗ ഐക്യം രൂപപെട്ടു. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ചെങ്കിലും മറ്റ്‌  ജനവിരുദ്ധ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോവുകയാണ്‌. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കിയതും ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധമായി മുത്തലാഖ്‌ ബിൽ നിയമമാക്കിയതുമെല്ലാം മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്‌ട്രത്തിലേക്കുള്ള പ്രയാണത്തിന്റെ ഘട്ടങ്ങളാണ്‌. ഇത്‌ ജനാധിപത്യത്തിൽനിന്ന്‌ ഏകാധിപത്യത്തിലേക്കുള്ള പ്രയാണം കൂടിയാണ്‌. പൊതുആസ്‌തി വിറ്റഴിച്ച്‌ പൊതുമുതൽ കോർപറേറ്റുകൾക്ക്‌ കൈമാറാനുള്ള  നടപടികൾക്കെതിരായും വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാനുള്ള സംഘപരിവാറിന്റെ ബോധപൂർവ ശ്രമങ്ങൾക്കെതിരായും രാജ്യത്ത്‌  ഐക്യനിര ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top