26 April Friday

വൈബ് ഫ്ലീ മാർക്കറ്റ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

വൈബ് ഫ്ലീ മാർക്കറ്റിലെ ഉൽപ്പന്നങ്ങൾ മന്ത്രി എം ബി രാജേഷ് പരിശോധിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎ സമീപം

തിരുവനന്തപുരം 
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിലുള്ള ഫ്ലീ മാർക്കറ്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ചൊവ്വാഴ്‌ചവരെ ജവാഹർ ബാലഭവനിലാണ് ഫ്ലീ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. പകൽ രണ്ട്‌ മുതൽ രാത്രി എട്ടുവരെയാണ്‌ പ്രവർത്തനസമയം.
വൈബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫ്ലീ മാർക്കറ്റാണിത്. ഓരോ വീട്ടിലും ഉപയോഗക്ഷമമായതും ആവശ്യമില്ലാത്തതുമായ വസ്തുക്കൾ ആവശ്യക്കാർക്ക് കൈമാറുന്നതിനുള്ള വേദിയാണ് ഫ്ലീ മാർക്കറ്റ്. മാർക്കറ്റിന്റെ സംഘാടന ചെലവുകൾക്കായി നാമമാത്രമായ തുക ഈടാക്കിയാണ് ഉൽപ്പന്നങ്ങൾ കൈമാറുന്നത്. കട്ടിൽ, ട്രഡ് മിൽ, ബി പി അപ്പാരറ്റസ്, സൈക്കിൾ, ക്ലോക്കുകൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഹോം തിയറ്റർ, വാക്വം ക്ലീനർ, ബാഗുകൾ, സ്യൂട്ട്കെയ്സുകൾ, ഷെൽഫുകൾ, പാത്രങ്ങൾ, അലങ്കാരവസ്തുക്കൾ, പുസ്തകങ്ങൾ, തയ്യൽ മെഷീൻ തുടങ്ങി നിരവധി സാധനങ്ങൾ ഫ്ലീമാർക്കറ്റിൽ എത്തി. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മണ്ഡലത്തിലെ സ്ക്രാപ്പ് മർച്ചൻസിനെ ആദരിച്ചു. വിജയകുമാരൻ നായർ, എ കെ ശിവകുമാർ, അജയ് ശ്രീധർ, വിഷ്ണു എസ് നായർ, സൂരജ് സുരേന്ദ്രൻ, എസ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top