26 April Friday

അനില്‍ മുരളിക്ക്‌ കലാകേരളത്തിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

തിരുവനന്തപുരം

അന്തരിച്ച ചലച്ചിത്ര നടൻ അനിൽ മുരളിക്ക്‌ തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം കോവിഡ്‌ മാനദണ്ഡങ്ങളോടെ തൈക്കാട്‌ ശാന്തികവാടത്തിൽ നടന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  മരിച്ച അനിൽ മുരളിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ്  തലസ്ഥാനത്തെ പൂജപ്പുരയിലുള്ള വസതിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉപചാരമർപ്പിച്ചശേഷം മൃതദേഹം വെള്ളിയാഴ്ച ഒമ്പതോടെ ശാന്തികവാടത്തിൽ എത്തിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ ചുരുക്കം ചിലർ മാത്രമാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top