10 May Friday
നെടുമങ്ങാട് നഗരസഭാ ബജറ്റ്

ലക്ഷ്യം എല്ലാവർക്കും വീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
നെടുമങ്ങാട് 
നാനാമേഖലയെയും സ്‌പർശിച്ച്‌ നെടുമങ്ങാട്‌ നഗരസഭാ ബജറ്റ്‌. അന്തർദേശീയ നിലവാരത്തിൽ  സ്വിമ്മിങ്പൂൾ, ജനകീയ ഹോട്ടൽ, പൊതു ടോയ്‌ലറ്റുകൾ, ടേക്ക് എ ബ്രേക്ക്  വിശ്രമകേന്ദ്രങ്ങൾ, ശുചിത്വ നഗരം, വനിതകൾക്ക് പെണ്ണാട്, വാട്ടർ കിയോസ്‌ക്‌ തുടങ്ങിയവ ഇതിന്റെ ഭാഗമായി  യാഥാര്‍ഥ്യമാകും. മുൻനീക്കിയിരിപ്പുള്‍പ്പെടെ  775805394 രൂപ വരവും  710633000 രൂപ  ചെലവും 65172394 രൂപ മിച്ചവുമുള്ള ബജറ്റ്‌ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നു.  2020-–-21വര്‍ഷത്തെ ബജറ്റ്  വൈസ്  ചെയർപേഴ്സൺ  ലേഖാ വിക്രമൻ  അവതരിപ്പിച്ചു .നഗരസഭാ  ചെയർമാൻ  ചെറ്റച്ചൽ  സഹദേവൻ  അധ്യക്ഷനായി.
ഇടവഴികളും  റോഡുകളും  ഉൾപ്പെടെ  ഗതാഗത യോഗ്യമാക്കുന്നതിനും  ചെറു പാലങ്ങളുടെ  നിർമാണത്തിനുമായി  8 .249 കോടി  രൂപ നീക്കി  വച്ചിട്ടുണ്ട് .നെടുമങ്ങാട് പനങ്ങോട്ടേലയിൽ  നിർമാണം നടന്നു വരുന്ന  സ്വിമ്മിങ് പൂൾ അന്തർ ദേശീയ  നിലവാരത്തിൽ പൂർത്തിയാക്കാൻ 2 .86 കോടി രൂപ നീക്കിവച്ചു. മാർക്കറ്റിൽ  നിർമാണം നടന്നുവരുന്ന  അറവുശാല അത്യാധുനിക നിലവാരത്തിലാക്കാൻ 1 .15 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. ശാന്തിതീരം  ക്രിമിറ്റോറിയത്തിൽ  ഒരു സമയം  രണ്ടു പേരെ ദഹിപ്പിക്കുന്നതിനായി  സൗകര്യം ഒരുക്കാൻ 41 .38 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട് . ഭവന രഹിതർക്കു വീട് നൽകുന്നതിനായി  മൂന്ന് കോടി രൂപയും വകയിരുത്തി.
കുടുംബശ്രീയുടെ  ആഭിമുഖ്യത്തിൽ  നെടുമങ്ങാട്, പഴകുറ്റി, മന്നൂർക്കോണം, പൂവത്തൂർ എന്നിവിടങ്ങളിൽ ജനകീയ ഹോട്ടലുകൾ  ആരംഭിക്കും. പൊതു ടോയ്‌ലറ്റുകൾ  ടേക്ക് എ ബ്രേക്ക്  വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമിക്കുന്നതിന് 41 ലക്ഷം രൂപയും 100 വനിതകൾക്ക് പെണ്ണാടുകൾ നൽകുന്നതിനായി  6  ലക്ഷം രൂപ യും കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചന്തമുക്ക്  എന്നിവിടങ്ങളിൽ വാട്ടർ എടിഎം  സ്ഥാപിക്കുന്നതിന്  ഒമ്പത്‌ ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട് .
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top