26 April Friday

രാജശേഖരനും തന്നാലായത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ബാലരാമപുരം കൃഷ്‌ണൻകുട്ടി
ബാലരാമപുരം
ബാലരാമപുരം പ്ലാവിള സുകുമാര വിലാസത്തിൽ രാജശേഖരൻ തിരക്കിലാണ്. മറ്റൊന്നിനുമല്ല; ആവശ്യക്കാർക്ക് സൗജന്യമായി മാസ്ക് നിർമിച്ചുനൽകാൻ. വണിഗർത്തെരുവിന് സമീപമുള്ള സിറ്റിമെൻ ടൈലറിങ്‌ കടയുടമയായിരുന്നു രാജശേഖരൻ. 
പത്ത് വർഷംമുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാരനായി. അതോടെ തയ്യൽ കടയുടെ നടത്തിപ്പ് ചുമതല ഭാര്യ ശ്രീകലയെ ഏൽപ്പിച്ചു. 
കൊറോണക്കാലത്ത് മാസ്കിന് ക്ഷാമം നേരിട്ടപ്പോൾ രാജശേഖരൻ വീണ്ടും തന്റെ കടയിലെത്തി. ആവശ്യക്കാർക്ക് സൗജന്യമായി മാസ്ക് തയ്ച്ചുനൽകാൻ തുടങ്ങി. 
പബ്ലിക് ഓഫീസ്, ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, ഡ്യൂട്ടിയിലുള്ള പൊലീസുകാർ എന്നിവർക്കാവശ്യമായ മാസ്കുകളുടെ നിർമാണം പൂർത്തിയാക്കി. വിതരണവും തുടങ്ങി. 
ആവശ്യക്കാർ കടയിലെത്തിയാൽ ലഭ്യതയ്‌ക്കനുസരിച്ച് സൗജന്യമായി മാസ്ക്‌ നൽകാൻ രാജശേഖരൻ തയ്യാറാണ്. എൻജിഒ യൂണിയൻ  പൂജപ്പുര ഏരിയ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 
ബിരുദ വിദ്യാർഥിയായ അശ്വന്ത് രാജും ഐടിഐ വിദ്യാർഥിയായ ജഗൻരാജുമാണ്‌ മക്കൾ. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top