26 April Friday

സമ്പൂര്‍ണ കുടിവെള്ള പദ്ധതിയിൽ കോഴഞ്ചേരി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കോഴഞ്ചേരി പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അന്നമ്മ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി
കോഴഞ്ചേരി പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു.  മുഴുവൻ വീടുകളിലും കണക്ഷൻ നൽകും. കോഴഞ്ചേരി ജല ജീവന്‍ മിഷന്‍ ഭാഗമായാണ് പദ്ധതി. പഞ്ചായത്തിലെ പഴയ പൈപ്പ് ലൈനുകള്‍ മാറി പുതിയത്‌ ഇടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതർ പറഞ്ഞു. 
പദ്ധതിയുടെ നടത്തിപ്പ് സഹായ ഏജന്‍സിയായ കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിന്റെ  നേതൃത്വത്തില്‍ കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ശില്പശാല നടന്നു. 21 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കുക. 6 കോടിയോളം രൂപ റോഡ് പുനരുദ്ധാരണത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.  കുരങ്ങുമല, വെണ്ണപ്ര എന്നീ രണ്ട് സോണുകളായി തിരിച്ചാണ് പദ്ധതി.  
ആദ്യഘട്ടത്തിൽ വെണ്ണപ്ര ടാങ്കില്‍ നിന്നുമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അന്നമ്മ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ പഞ്ചായത്ത് പ്രസിഡന്റ്  ജിജി വര്‍ഗീസ് ജോണ്‍ അധ്യക്ഷയായി.  എസ് മഞ്ജുമോള്‍ (അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വാട്ടർ അതോറിറ്റി അടൂര്‍),  രശ്മി,  സാറാമ്മ ഷാജന്‍, ഷാജി എ തമ്പി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top