26 April Friday

മൂല്യങ്ങൾ കാത്തുസൂക്ഷിച്ച 
വ്യക്തി: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 തിരുവല്ല

അഭിഭാഷകവൃത്തിയുടെ മഹനീയതയും മൂല്ല്യങ്ങളും കാത്തു സൂക്ഷിച്ച വ്യക്തിയാണ് അഡ്വ.കെ അനന്തഗോപനെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. തിരുവല്ല ബാർ അസോസിയേഷൻ നേതൃത്വത്തിൽ അഭിഭാഷകവൃത്തിയുടെ 50 വർഷം പിന്നിട്ട  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കൂടിയായ അഡ്വ.കെ അനന്തഗോപനെ ആദരിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമർപ്പണം. സത്യസന്ധത, പ്രതിബന്ധത എന്നിവ 50 വർഷക്കാലവും പുലർത്തിയിട്ടുണ്ട്. ഹൈക്കോടതി ജഡ്‌ജി അനുശിവരാമൻ പൊന്നാട അണിയിച്ച്  ആദരിച്ചു. പൊതുജീവിതത്തിൽ ഇടപെടുമ്പോഴും അഭിഭാഷകവൃത്തി പൂർണ ഉത്തരവാദിത്വത്തോടെ അനായാസമായി നിറവേറ്റാൻ അനന്തഗോപന് കഴിഞ്ഞതായി അനു ശിവരാമൻ പറഞ്ഞു.മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി.  
ഇതോടനുബന്ധിച്ച് അഭിഭാഷകർക്കായി നടത്തിയ മൽസരത്തിലെ ജയികൾക്ക്  മന്ത്രി വീണാ ജോർജ്  സമ്മാനം വിതരണം ചെയ്തു.  ബാർ അസോസിയേഷൻ  മുന്‍ പ്രസിഡന്റുമാരെയ-ും  ചടങ്ങിൽ ആദരിച്ചു.  സംഘാടക സമിതി ചെയർമാൻ അഡ്വ.എം ഫിലിപ്പ് കോശി സ്വാഗതം പറഞ്ഞു. ഹൈക്കോടതി അഭിഭാഷകൻ എം ജി എസ് നമ്പൂതിരി, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.സുധീഷ് വെൺപാല, സെക്രട്ടറി അഡ്വ.സി ബി ജയിംസ്,  ക്ലർക്ക് അസോസിയേഷൻ പ്രതിനിധി ഉണ്ണികൃഷ്ണൻ വാസുദേവൻ എന്നിവർ സംസാരിച്ചു. അഡ്വ.കെ അനന്തഗോപൻ മറുപടി പറഞ്ഞു. ജനറൽ കൺവീനർ അഡ്വ.ടി പി പ്രദീപ് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top