26 April Friday

കുറച്ചു കരിമ്പിൻ 
ജ്യൂസ്‌ എടുക്കട്ടേ...

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
പത്തനംതിട്ട
കോവിഡ് കുതിച്ചുയരുന്നു. നാട്ടിൽ കനത്ത ചൂടും. വേനല്‍ ചൂട് കനത്തതോടെ വഴിയരികുകള്‍  കരിമ്പിന്‍ ജ്യൂസ് വില്‍പ്പനക്കാരും കൈയടക്കിത്തുടങ്ങി.  കടുത്ത വേനലില്‍ ദാഹമകറ്റാന്‍ പറ്റിയതാണ് കരിമ്പ് ജ്യൂസ്. എന്നാൽ  മറ്റു ജ്യൂസുകളെ  അപേക്ഷിച്ച്‌  ഇതിന്‌ അത്ര പ്രാധാന്യം കിട്ടുന്നില്ല. എപ്പോഴും  ലഭിക്കില്ലെന്നത്‌ ഒരു കാരണമാണ്. നല്ല രുചിയും ക്ഷീണകറ്റാനും മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണിത്‌. 
തമിഴ്നാട്, കര്‍ണാടക സംസ്‌ഥാനത്തു  നിന്നാണ് കരിമ്പ് കേരളത്തിലേക്ക് എത്തുന്നത്. വില്‍പ്പനക്കാരിലധികവും അവിടുത്തുകാരും ഉത്തരേന്ത്യക്കാരും. കോളയും, സ്‌പ്രൈറ്റും പോലുള്ള ആഗോള കുത്തക പാനീയം കുടിക്കുന്നവര്‍ ഇതിനെ അവഗണിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുന്ന പാനീയം കൂടിയാണ്.  ഷുഗറുകാര്‍ക്കൊഴികെ മറ്റാർക്കും  കരിമ്പിനെ ഭയക്കേണ്ടതില്ല.
ഇത്തിരി ഐസ്, ഒരു പാതി ചെറുനാരങ്ങ, പിന്നെ ഒരു തുണ്ട് ഇഞ്ചി. ചേരുവ ഇത്രമാത്രം. ഐസ് വേണ്ടെങ്കില്‍ ഒഴിവാക്കാം. കച്ചവടക്കാർ മഴ വന്നാല്‍ സ്ഥലം വിടും.ഈ മേഖലയിലേക്ക് പുതിയ ജോലിക്കാരെത്തിത്തുടങ്ങി.ഉന്നതവിദ്യാഭ്യാസ മുള്ള  ചെറുപ്പക്കാര്‍ ഇതിലെ സാധ്യതകള്‍ തേടി ഈ രംഗത്തു വരുന്നുണ്ട്. വലിയ മുതല്‍മുടക്കു വേണ്ട. ചിമ്മിനിയില്‍ പോകുന്ന ഒരു മെഷീന്‍, പിന്നെ ഉന്തുവണ്ടി ഇത്രയും മതി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top