26 April Friday

ജ്വാലയായ്‌ ഗുരു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ ഒരുക്കിയ പ്രതിഷേധ ഫ്ലോട്ട്

 പത്തനംതിട്ട

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ  ഫ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ ഫ്ലോട്ട് സ്ഥാപിച്ചു.സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ  പ്രതിമ മുന്നിൽവച്ചുള്ള  കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത്. ജാതിചിന്തയ്‌ക്കും അനാചാരങ്ങൾക്കും വർഗീയവാദത്തിനുമെതിരെ ഗുരു പകർന്ന മാനവികതയുടെ ആശയങ്ങൾ കൂടുതൽ ജനങ്ങളിൽ എത്താനുള്ള അവസരമാണ് നിഷേധിച്ചത്‌.  ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ മനു, ജില്ലാ സെക്രട്ടറിയറ്റ് അംഗം അനീഷ് വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗം അൻസിൽ അഹമ്മദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top