27 April Saturday
ഡൽഹി പ്രക്ഷോഭം

ഐക്യദാർഢ്യവുമായി കർഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സംയുക്ത കർഷക സമിതി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ ധർണ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ന്യൂഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇടതുപക്ഷ കർഷകസംഘടനകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ കേരള കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. വി കെ പുരുഷോത്തമൻ പിള്ള അധ്യക്ഷനായി. കോഴഞ്ചേരിയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എ പത്മകുമാർ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. സാം ടി മാത്യു അധ്യക്ഷനായി. 
അടൂർ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ടി മുരുകേഷ് അധ്യക്ഷനായി. പെരുനാട്ടിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി ആർ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. ജേക്കബ്‌ വളയംപള്ളി അധ്യക്ഷനായി. മല്ലപ്പള്ളിയിൽ എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ്‌ കണ്ണമല ഉദ്ഘാടനം ചെയ്തു. ബാബു പാലക്കൽ അധ്യക്ഷനായി. 
കോന്നിയിൽ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം കെ എൻ സത്യാനന്ദ പണിക്കർ ഉദ്‌ഘാടനം ചെയ്‌തു. കെ എസ്‌ സുരേശൻ അധ്യക്ഷനായി. റാന്നിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. ജോജോ കോവൂർ അധ്യക്ഷനായി. പന്തളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്‌തു. മുണ്ടയ്‌ക്കൽ മനോജ്‌ അധ്യക്ഷനായി. ഏനാത്ത്‌ കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ രാജേന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. എസ്‌ രഘു അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top