26 April Friday

മത്സ്യ വ്യവസായ തൊഴിലാളി 
യൂണിയൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
അടൂർ
മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം  പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തിൽ (പി കെ കുമാരൻനഗർ ) സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. 
ജില്ലാ വൈസ്  പ്രസിഡന്റ് അസീസ് റാവുത്തർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ സഫറുള്ള സംഘടന റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി സക്കീർ അലങ്കാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ യുണിയൻ അംഗങ്ങളുടെ മക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരിച്ചു. 
എം ഹുസൈൻ, ഐയൂബ് ഖാൻ, ഷൈജു വലിയവിള എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി അസീസ് റാവുത്തർ (പ്രസിഡന്റ്),  സക്കീർ അലങ്കാരത്ത് (ജനറൽ സെക്രട്ടറി), ഷൈജു വലിയവിള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top