09 May Thursday

ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശന്നം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കുള്ള ഓക്സിജൻ കോൺസൻട്രേറ്റർ മന്ത്രി വീണാ ജോർജ് സൂപ്രണ്ട് ഡോ. എസ് പ്രതിഭയ്ക്ക കൈമാറുന്നു

 

കോഴഞ്ചേരി
ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ഓക്‌സിജൻ കോൺസൻട്രേറ്റർ കൈമാറി.തോട്ടപ്പുഴശ്ശേരി, കോയിപ്രം ,കോഴഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പരിപാടികൾക്കിടയിലാണ് മന്ത്രി മുന്നറിയിപ്പില്ലാതെ ജില്ലാ ആശുപത്രിയിലെത്തിയത്. ഉച്ചഭാഷിണിലൂടെ അറിയിച്ചതോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയ വിവരം ജീവനക്കാർ അറിയുന്നത്.
കോവിഡ് ചികിത്സയിലടക്കം സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ആശുപത്രിയാണ് ജില്ലാ ആശുപത്രി. മെഡിക്കൽ ഓക്സിജൻ പ്ലാന്റിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. പ്ലാന്റ്‌ പൂർത്തിയാകുന്നതോടെ ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനാവശ്യമായ ഓക്സിജൻ ലഭ്യതയിൽ ആശുപത്രി സ്വയംപര്യാപ്തയിലെത്തും. 30 കോടി രൂപ മുടക്കി പുതിയ ഒ പി ബ്ലോക്ക് നിർമിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആശുപത്രിയിലെ നിലവിലുള്ള സ്ഥിതിയും വികസന പ്രവൃത്തികളും മന്ത്രി വിലയിരുത്തി. ഓക്സിജൻ കോൺസൻട്രേറ്റർ സൂപ്രണ്ടിന് കൈമാറി.
വീണാ ജോർജിനെ സൂപ്രണ്ട് ഡോ. എസ് പ്രതിഭ, ആർഎംഒ ഡോ. ജീവൻ, ഡോ. ബിനു സി ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ ഉപസമിതി അധ്യക്ഷൻ ആർ അജയകുമാർ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്,സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, ലോക്കൽ സെക്രട്ടറി എം കെ വിജയൻ , പഞ്ചായത്തംഗം ബിജിലി പി ഈശോ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top