27 April Saturday

കടവുകളും തീരങ്ങളും 
സംരക്ഷിക്കാൻ 61.66 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പത്തനംതിട്ട
 പമ്പയുടെയും കക്കാട്ടാറിന്റേയും 2018 ലെ മഹാ പ്രളയത്തിൽ തകർന്ന കടവുകളും തീരങ്ങളും സംരക്ഷിക്കുന്നതിനും നദിയിലെ ഒഴുക്ക് സുഗമമാക്കുന്നതിനും 61.66 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.  ജലവിഭവ  മന്ത്രി കെ കൃഷ്ണൻകുട്ടിക്ക്   എംഎൽഎ നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
പ്രവൃത്തികളുടെ പേരും അവയ്ക്ക് അനുവദിച്ച തുകയും ലക്ഷത്തിൽ ബ്രാക്കറ്റിൽ: പമ്പാനദിയിൽ റാന്നി പഞ്ചായത്തിലെ മുണ്ടപ്പുഴ പാണ്ടി പുറത്ത് കടവ് സംരക്ഷണം (7.49 ), അയിരൂർ പഞ്ചായത്തിലെ കൈലാത്ത് കടവ് (12.45 ), അയിരൂർ പഞ്ചായത്തിലെ ചെറുകോൽപ്പുഴ നദിയിൽ അടിഞ്ഞ എക്കൽ നീക്കം ചെയ്തു നദിയുടെ ഒഴുക്ക് പൂർവ സ്ഥിതിയിൽ ആക്കുന്നതിന് ( 15 ), കാട്ടൂർ ക്ഷേത്ര കടവിലെ ചെളി നീക്കം ചെയ്ത് തിരുവോണത്തോണി യാത്ര സുഖമമാക്കുന്നതിന് (16.52 ) കക്കാട്ടാറിൽ മണിയാർ ഡാമിന് താഴെ ഇടതുവശത്ത് തീരസംരക്ഷണം (10.20).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top