26 April Friday

തിരുവല്ലയിലെ റോഡുകളുടെ 
പുനരുദ്ധാരണത്തിന്‌ 2.69 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
തിരുവല്ല
തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2.69 കോടി രൂപ അനുവദിച്ചതായി മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു.
ആനിക്കാട് പഞ്ചായത്തിലെ നുറോമാവ് -–- തോട്ടുങ്കൽ –- മറ്റിക്കൽ പടി റോഡ് 10 ലക്ഷം, പുറമറ്റം ഡോ. അബേദ്ക്കർ റോഡ് 10 ലക്ഷം, മല്ലപ്പള്ളി പഞ്ചായത്തിലെ മേപ്പുറത്ത് പടി - –- നാരകത്താനി- സിഎംഎസ് എൽപി സ്‌കൂൾ ആറു ലക്ഷം, ചേറത്തോട് - പോസ്റ്റ് ഓഫീസ് പടി - –- പനവേലി കുന്ന് എട്ട് ലക്ഷം, കുഴിക്കാട്ടിൽ പടി- –- പനവേലിക്കുന്ന് ഒൻപതു ലക്ഷം, കല്ലൂപ്പാറ പഞ്ചായത്തിലെ കർക്കിടകം പള്ളി - –- കുംഭമല റോഡ്  10 ലക്ഷം, എംഡി എൽപി സ്‌ക്കൂൾ പടി  –- -മാമ്മൂട്ടിൽ പടി ആറു ലക്ഷം, കാണിക്കമണ്ഡപം - –- കുറ്റിശ്ശേരി പടി 10 ലക്ഷം, കുന്നന്താനം പഞ്ചായത്തിലെ വടക്കേപറമ്പിൽ –- പല്ലാട്ട് പടി റോഡ് അഞ്ചു ലക്ഷം, ആഫ്രിക്കൻ പടി - –- തട്ടുപാറ എട്ടു ലക്ഷം, കല്ലുങ്കൽ പടി - –-  പന്നിക്കുഴി  10 ലക്ഷം, മുക്കൂർ -–- കുളക്കരോട്ട് പടി എട്ടു ലക്ഷം, കവിയൂർ പുന്നിലം മേച്ചേരി പടി -–-  കുന്നിൻമേൽ പടി  എട്ടു ലക്ഷം, പുളിമല - –-പഴം പള്ളി റോഡ് അഞ്ചു ലക്ഷം, കുറ്റൂർ പഞ്ചായത്തിലെ പനച്ചമൂട്ടിൽ –- തൃക്കയിൽ പടി 10 ലക്ഷം, പെരിങ്ങര പഞ്ചായത്തിലെ അക്ലമൺ പടി - –-ചാരുംമൂട്ടിൽ പടി - മണിപ്പുഴ 10 ലക്ഷം, കളത്തിപറമ്പ്- –- കരീ പറമ്പ് നാലു ലക്ഷം, കയറ്റു തറപ്പടി -–- മണ്ണൂച്ചേരി 10 ലക്ഷം.
നിരണം പഞ്ചായത്തിലെ പുരയ്ക്കൽ  കലുങ്ക് –- മുപ്പതിൽ പടി അഞ്ചു ലക്ഷം, മഹാത്മ ഗാന്ധി റോഡ് –- വൈക്കത്തുശേരി 10 ലക്ഷം, മുളമൂട്ടിൽ പടി  –- പനംപറ്റത്തേത്ത്  10 ലക്ഷം, കിണറ്റുകര പടി –- മുട്ടേൽ പടി 10 ലക്ഷം, കാക്കനാട്ടു കഴി പാലം –- തോട്ടുമട  10 ലക്ഷം, നെടുമ്പ്രം പഞ്ചായത്തിലെ ഗണപതി റോഡ് ആറു ലക്ഷം, പുതിയകാവ് - കൊച്ചു വീട്ടിൽ - –-മംഗലശേരിൽ പടി 10 ലക്ഷം, കടപ്ര പഞ്ചായത്തിലെ  തന്നാട്ടുമല –- വാണിയപുര  10 ലക്ഷം, വിളക്കുപാട്ടത്തിൽ പടി - –- പരുത്തിക്കൽ പടി 10 ലക്ഷം വെള്ളിക്കര  പേരായി കോടത്ത് കടവ് 10 ലക്ഷം.  പിആർഎഫ് കോളനി കോയിക്കലേത്ത് 10 ലക്ഷം, സിഎസ്ഐ പള്ളി –- ഞക്കനാരിൽ എട്ടു ലക്ഷം, തിരുവല്ല നഗരസഭയിലെ  കുളക്കാട് –- വാഴക്കാല റോഡ് മൂന്നു ലക്ഷം, ചന്തത്തോട്–-  ചാത്തമല കിഴക്കുവശം റോഡ് 10 ലക്ഷം എന്നിവയ്‌ക്കാണ്‌  കാലവർഷക്കെടുതി മൂലം ഗതാഗതയോഗ്യം അല്ലാതായിത്തീർന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top