27 April Saturday

ലൈഫ് മിഷനിൽ 3432 
വീടുകൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
പത്തനംതിട്ട
ലൈഫ് മിഷൻ ജില്ലയിൽ 3432 വീടുകൾ പൂർത്തിയായി. പ്രവർത്തനങ്ങളിൽ ജില്ല ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ 2034 ഗുണഭോക്താക്കൾ ഇതിനോടകം നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകൾ ബന്ധപ്പെട്ട വകുപ്പുകൾ ലഭ്യമാക്കിയ ലിസ്റ്റിൽപെട്ട അർഹരായ കരാർ വച്ച ഗുണഭോക്താക്കളിൽ 719 പേർ ഇതിനോടകം ഭവനനിർമ്മാണം പൂർത്തീകരിച്ചു.
മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ള അർഹരായ കരാർ വച്ച ഗുണഭോക്താക്കളിൽ 679 പേർ ഇതിനോടകം ഭവനനിർമാണം പൂർത്തീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top