26 April Friday

വനംവകുപ്പ് സംഘം പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 പത്തനംതിട്ട

കുമ്പഴ നെടുവനാൽ ഭാഗത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെന്ന് ആളുകൾ അറിയിച്ചതിനെ തുടർന്ന് വീണാ ജോർജ് എംഎൽഎ യുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം പരിശോധന നടത്തി. മൂന്ന് ദിവസമായി സ്ഥലത്ത് പലയിടത്തും വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. ആളുകളുടെ ആശങ്ക അകറ്റുന്നതിന് വനംവകുപ്പ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്ഥലമുടമകളുമായി സംസാരിച്ച് പ്രദേശത്തെ വെട്ടാതെ കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കേണ്ടതുണ്ടെന്ന് എംഎൽ എ പറഞ്ഞു.കോന്നി റെയ്ഞ്ച് ഓഫീസർ സലിം ജോസ്, ഞെള്ളൂർ ഡെപ്യൂട്ടി റെയ്ഞ്ചർ ശശീന്ദ്രൻ, കോന്നി സ്ട്രൈക്കിംങ്‌ ഫോഴ്സ് ഫോറസ്റ്റർ ദിനേശ്, വാർഡ് കൗൺസിലേഴ്സ് അശോക് കുമാർ, അംബികാ ദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top