26 April Friday

അയൽവാസിയുടെ നായ ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
കിടങ്ങന്നൂർ
വളർത്തുനായുടെ ആക്രമണത്തിൽ ബാലന് ഗുരുതര പരിക്ക്.  കിടങ്ങന്നൂർ നാക്കാലിക്കൽ ചെക്കാട്ട് സുനിലിന്റെ മകൻ നിരഞ്‌ജനെ(9) കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാവിലെ 10ന് വീട്ടിൽ നിന്നും കടയിലേയ്ക്ക് പോകുന്നതിനിടയിൽ റോഡിലായിരുന്നു ആക്രമണം. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. 
സുനിലും കുടുംബവും നാൽക്കാലിക്കൽ കടുവാക്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ്. വീടിന്റെ സമീപത്തുള്ള വളർത്തുനായ ചങ്ങല പൊട്ടിച്ച് എത്തിയാണ് കടിച്ചത്. നിലത്തു വീണ നിരഞ്‌ജന്റെ തലയിലും പട്ടി കടിച്ചു. അലർച്ച കേട്ട് നാട്ടുകാർ വടിയുമായി ഓടി എത്തിയതോടെയാണ് പട്ടി മാറിയത്. മുറിവുകഴുകിയ ശേഷം കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മെഡിക്കൽ കോളജ്‌ ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top