26 April Friday

ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരം നടൻ ജനാർദ്ദനന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 പത്തനംതിട്ട 

നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടൻ ജനാർദ്ദനന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരം‌ സമ്മാനിച്ചു.  പുരസ്കാരം കൈമാറലും പൊന്നാട അണിയിക്കലും  എറണാകുളത്തെ  പ്രസാദം  വീട്ടിൽവച്ച് സംവിധായകൻ രൺജി പണിക്കർ നൽകി. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ അധ്യക്ഷനായി. സംവിധായകൻ എം പത്മകുമാർ,വിക്ടർ ടി തോമസ്,പി സക്കീർ ശാന്തി, എസ്‌ അഫ്സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top