27 April Saturday

ക്യൂവിൽ വലയേണ്ട, 
കാപ്പി കുടിച്ച്‌ കാത്തിരിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
പത്തനംതിട്ട 
നാഷണൽ ഹെൽത്ത് മിഷന്‍ ആർദ്രം പദ്ധതിയുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ കൂടുതൽ ക്രമീകരണങ്ങൾ ഒരുങ്ങുന്നു. ഒപി വിഭാഗത്തിൽ ക്യൂ നിന്ന് ടിക്കറ്റ്‌ എടുക്കേണ്ടി വരില്ല. ടോക്കൺ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഒരു കാപ്പി കുടിച്ച്‌ ഡോക്ടറെ കാത്തിരിക്കാം. കോഫി വെൻഡിങ്‌ മെഷീനും പദ്ധതിയിലുണ്ട്‌. 
രജിസ്ട്രേഷൻ സെന്റർ, കാത്തിരിപ്പ് കേന്ദ്രം, എക്‌സിറ്റ് കൗണ്ടർ, സെക്യൂരിറ്റി റൂം തുടങ്ങിയവയും നിർമിക്കും. കോഫി വെൻഡിങ് മെഷീൻ, അനൗൺസ്‌മെന്റ്‌ സൗകര്യം, വീൽചെയർ, മെഡിക്കൽ ട്രോളി എന്നിവയും ആധുനികരീതിയിലാക്കും. 79 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ഒ പി  കൗണ്ടർ, ഒ പി റൂം, ലാബ്, ഫാർമസി എന്നിവിടങ്ങളിൽ ടോക്കൺ സംവിധാനം ഉണ്ടാകും. ജനറൽ ആശുപത്രിയിൽ രോഗികൾ ക്യൂ നിന്ന് സമയം പാഴാക്കുന്നതൊഴിവാക്കാനുള്ള ശ്രമം കൂടിയാണിത്. പ്രൈമറി, സെക്കൻഡറി കാത്തിരിപ്പ് സ്ഥലങ്ങളിൽ വെൻഡിങ് മെഷീനുകൾ ഉണ്ടാകും. ടോക്കൺ എടുത്ത  ശേഷം ടിക്കറ്റെടുത്ത് കാത്തിരിക്കണം. നമ്പറനുസരിച്ച് ഒപി റൂമിലേക്കും ശേഷം ഡോക്ടറുടെ മുറിയിലും  എത്താം. ഒരേസമയം നിശ്ചിത ടോക്കൺ നമ്പറുകൾ മാത്രമേ അനുവദിക്കൂ. ടോക്കൺ നമ്പർ വിളിക്കുന്നതനുസരിച്ച് കൗണ്ടറിലെത്തിയാൽ മതി. അനാവശ്യമായി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനാകും. 
മെഷീനുകളെല്ലാം എത്തി. ആദ്യഘട്ടത്തിൽ ആളുകളെ ബോധവൽക്കരിക്കാൻ ജീവനക്കാരെ ക്രമീകരിക്കും. രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്‌ടറെ കണ്ട് പരിശോധന നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യയിലാക്കുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top