09 May Thursday
പട്ടികവര്‍​ഗ വിഭാ​ഗം

മുഴുവന്‍ പേര്‍ക്കും ആധികാരിക രേഖ

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

 പത്തനംതിട്ട

ജില്ലയിലെ ആദിവാസി കുടുംബങ്ങൾക്കും പട്ടിക വർ​ഗ കുടുംബങ്ങൾക്കും അടിസ്ഥാന രേഖകളായി.  സംസ്ഥാന സർക്കാർ നൂറു ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതി ജില്ലയിൽ 100 ശതമാനം  കൈവരിച്ചു. ഇതിന്റെ  പ്രഖ്യാപനം വ്യാഴാഴ്ച പട്ടികജാതി വർ​ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ടയിൽ നടത്തും. പരിപാടി പകൽ മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്  നടക്കുക. 
വിവിധ ക്യാമ്പുകളിലൂടെ ജില്ലയിലെ 2,087 കുടുംബങ്ങളുടെ രേഖകൾ ഡിജിറ്റൽ ലോക്കറിൽ  സൂക്ഷിക്കാനായി.  6,193 വ്യക്തികളുടെ രേഖകൾ ഇതിലൂടെ സുരക്ഷിതമായി.
കൂടാതെ 128 പുതിയ റേഷൻ കാർഡുകൾ,  379 പേർക്ക് പുതിയ ആധാർ കാർഡുകൾ,  621 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ,  83 കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ്,  51 പേർക്ക് പുതിയ ബാങ്ക് അക്കൗണ്ട്,  511 പേർക്ക് തിരിച്ചറിയൽ കാർഡ് സേവനം എന്നിവയും ആറുമാസം നീണ്ട വിവിധ  ക്യാമ്പിലൂടെ ലഭ്യമാക്കി . സംസ്ഥാനത്ത് വയനാട് ജില്ലയ്ക്ക് ശേഷം എബിസിഡി(അക്ഷയ ബി​ഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ)  പദ്ധതി നൂറുശതമാനം പൂർത്തിയാക്കിയ ജില്ലയായി  പത്തനംതിട്ട.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top