27 April Saturday

ജില്ല സഹകരണ ആശുപത്രി സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 പത്തനംതിട്ട

ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി ഓഫീസ് ഇലന്തൂര്‍ പാലച്ചുവട് ജങ്‌ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീണാ ജോര്‍ജ് എംഎല്‍എ   ഉദ്ഘാടനം നിര്‍വഹിച്ചു. ആതുരസേവന രംഗത്ത് മിതമായ നിരക്കില്‍ നൂതന  ചികിത്സാ സേവനം  സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ്  ജില്ലാ സഹകരണ സംഘം ആശുപത്രിയുടെ ലക്ഷ്യം. നവംബര്‍ ആദ്യവാരത്തോടെ  ആശുപത്രി നാടിന് സമര്‍പ്പിക്കും.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുളള ഓഫീസ് പ്രവര്‍ത്തനമാണ് ആരംഭിച്ചത്. 
ആശുപത്രി പ്രസിഡന്റ് പ്രൊഫ. ടി കെ ജി നായര്‍ അധ്യക്ഷനായി. എംഎല്‍എ മാരായ രാജു എബ്രഹാം, അഡ്വ. കെ യു ജനീഷ് കുമാര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലൻ, എസ്ഇഡബ്ല്യൂഡബ്ല്യൂഎഫ്ബി ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍,സിപിഐ എം ജില്ലാ സെക്രട്ടറി കെ പി  ഉദയഭാനു,  ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ബി സത്യന്‍, ആനി ഷിബി, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എസ് നിര്‍മലാ ദേവി, ആര്‍ തുളസീധരന്‍പിളള, എന്‍ സജികുമാര്‍, പി ആര്‍ പ്രദീപ്, പി കെ പ്രസന്നന്‍, ഡയറക്ടര്‍മാരായ ഡോ. കെ ജെ സുരേഷ്, ഡോ. പി സി ഇന്ദിര, ഡോ.ഉഷ പുതുമന, പി കെ ദേവാനന്ദ്,  ജി എം ഗോപാലകൃഷ്ണന്‍,  സഹകരണ സംഘം സെക്രട്ടറി അലന്‍ മാത്യൂ തോമസ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top