26 April Friday

504 കുടുംബത്തിന് ലെെഫായി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന 
ജില്ലാ ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാർഡിലെ സുരേഷ് കുമാറിന് വീട് കെെമാറി മന്ത്രി വീണാ ജോർജ് 
നിർവഹിച്ചപ്പോൾ

 പത്തനംതിട്ട 

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാ​ഗമായി  ജില്ലയിൽ 504 കുടുംബങ്ങൾക്ക് വീടെന്ന സ്വപനം പൂവണിഞ്ഞു.   വീടുകളുടെ ജില്ലയിലെ  പൂർത്തീകരണ പ്രഖ്യാപനം  ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 
ഐമാലി ഈസ്റ്റ് മൂന്നാം വാർഡിലെ സുരേഷ് കുമാറിന്റെ വീട് നാട മുറിച്ച്  മന്ത്രി ഉദ്ഘാടനം ചെയ്തു.    ആറന്മുള മണ്ഡലത്തിൽ 166 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ നൽകിയത്.
സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള രണ്ടാം നൂറ് ദിനപരിപാടിയിൽ ഉൾപ്പെടുത്തിയ 20,808 പ്രഖ്യാപനമാണ് ഇന്ന് സംസ്ഥാനത്തു നടക്കുന്നത്.   ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ രണ്ടാം നൂറുദിന പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം- കോന്നി - 89, അടൂര്‍  127, തിരുവല്ല 71,  റാന്നി 51. 
ഐമാലിയില്‍ നടന്ന യോ​ഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ,   കലക്ടർ ഡോ.ദിവ്യ എസ് അയ്യർ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ, പഞ്ചായത്ത് അംഗം കെ സി അജയൻ, ഓമല്ലൂർ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആതിര അർജുൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top