26 April Friday

പൊലീസ്‌ പൊതുജന സേവകരാണെന്ന ധാരണയുണ്ടാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 പത്തനംതിട്ട

പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പൊലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിയാർ കെഎപി അഞ്ചാം ബറ്റാലിയൻ ഡിറ്റാച്ച്മെന്റ് ക്യാമ്പിൽ നടന്ന ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയ മൂന്നാം ബറ്റാലിയന്റെ 117 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിങ്‌ ഔട്ട് പരേഡിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പുതിയതായി 2,279 പേർ പൊലീസ് സേനയുടെ ഭാഗമായി മാറിയതിന്റെ ചടങ്ങുകൂടിയായിരുന്നു വേദി.
  സംസ്ഥാനത്തെ പൊലീസ് സേനയുടെ അടുത്തകാലത്തെ റിക്രൂട്ടുമെന്റ് പരിശോധിച്ചാൽ  ബിരുദ, ബിരുദാനന്ത ബിരുദം ഉള്ളവരും സാങ്കേതിക വിദഗ്ധരും കൂടുതലായി സേനയുടെ ഭാഗമായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
   കെഎപി ബറ്റാലിയൻ 3 ഡെപ്യൂട്ടി കമാൻഡന്റ് സി വി ശശി പരേഡ് അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് പാസിങ്‌ ഔട്ട് പരേഡിൽ പങ്കെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top