26 April Friday

ജനറേറ്റർ കത്തി; കോടികളുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
സ്വന്തം ലേഖകൻ
ചിറ്റാർ
കക്കാട് ജലവൈദ്യുതിനിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കത്തിയ സംഭവത്തിൽ കെഎസ്ഇബി ക്ക് കോടികളുടെ നഷ്ടം. ഡയറക്ടർ ആർ സുകു ഉൾപെടെയുള്ളവർ ചൊവ്വാഴ്ച നിലയം സന്ദർശിച്ചു.
25 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററിലാണ് തീ പടർന്നത്. തിങ്കളാഴ്‌ച വൈകിട്ട് 6.20ന് ആയിരുന്നു സംഭവം.  സീതത്തോട്, റാന്നി, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും ഫയർഫോഴ്സ്  എത്തിയാണ് തീയണച്ചത്. ജനറേറ്ററിൽ നിന്നും ഉയർന്ന പുക ഏറെ നേരം നിലക്കാതിരുന്നത് പ്രദേശത്ത് ഭീതി പരത്തി. 
50 മെഗാവാട്ട് ശേഷിയുള്ള നിലയമാണിത്. ശബരിഗിരി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന്‌ ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് സീതത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഈ നിലയം പ്രവർത്തിക്കുന്നത്. മൂഴിയാറ്റിൽ നിന്ന് പ്രത്യേക തുരങ്കം നിർമിച്ചാണ് നിലയത്തിൽ വെള്ളം എത്തിക്കുന്നത്. അതേ സമയം രണ്ടാം നമ്പർ ജനറേറ്റർ  പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top