26 April Friday

എംസി റോഡ്‌ ചോരക്കളം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

എം സി റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച്‌ തകർന്ന കെഎസ്‌ആർടിസി ബസ്‌

അടൂർ

എം സി റോഡിൽ പുതുശ്ശേരി ഭാഗം ജങ്‌ഷനിൽ ബസും ചരക്ക് ലോറികളും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാത്രി 12.30 നായിരുന്നു അപകടം.

മൂലമറ്റത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും തമിഴ്നാട്ടിൽ നിന്നും തൃശ്ശൂരിലേക്ക് വാഴക്കുലയുമായി പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്‌. നിയന്ത്രണം വിട്ട ബസ്‌  മറ്റൊരു ചരക്കുലോറിയും ഇടിച്ചുകയറി. ബസ്‌ ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകടത്തിന്‌ കാരണം.

ബസിൽ കുടുങ്ങിയ ഡ്രൈവർ അജ്നാസ്, ആൻ മേരി എന്നിവരെ ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.  ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബസിന്റെ ഭാഗം കട്ട് ചെയ്താണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 

കെഎസ്ആർടിസി ഡ്രൈവർ തൊടുപുഴ കോയിക്കൽ വീട്ടിൽ അജ്നാസ് (43), ബസ് കണ്ടക്ടർ ശാസ്താംകോട്ട പാലവിളയിൽ വേണുകുമാർ (51), തൊടുപുഴ പരിയാരം ചീനിക്കൽ ഷാജിത (44),  തിരുവനന്തപുരം കുടയാൽ വിഷ്ണു ഭവൻ തുരുത്തിമൂല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (30), നാഗർകോവിൽ തലക്കുടി വടക്ക് പല്ലത്തേരിൽ തെസി ആർ പി (32) , സുനിൽ , കോട്ടയം രാജൻ ഭവനിൽ നിശാന്ത് (30), സാംസൺ (50), തൊടുപുഴ സ്വദേശി വിജയൻ (45), കോട്ടയം വിനോദ് ഭവനം വിനോദ് (38), അർജുനൻ (36), അരൂർ എംസ്ഭവൻ ഷിനി (36), തമിഴ്നാട്  വെള്ളച്ചിപ്പാറ മൈലാടുംപാറയിൽ പ്രിൻസ് (40), മൂലമറ്റം രാജൻ ഭവനിൽ ആൻ മേരി(10), കൊല്ലം ഏരൂർ എം എസ് ഭവനിൽ വി മനോജ് (44), ചെങ്കോട്ട എസ്കെറ്റി നഗർ രാജപ്പൻ (47), കന്യാകുമാരി പ്ലാവൻ വില്ലയിൽരവി (85), മധുകുമാർ (39),  ലോറി ഡ്രൈവർ തമിഴ്നാട്  സ്വദേശി രാജപ്പൻ എന്നിവർ ചികിത്സയിലാണ്.

 നിസാര പരിക്കുള്ള  മറ്റ് 11 പേർ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷംആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ അജ്നാസ്, കണ്ടക്ടർ വേണുകുമാർ, ഷാജിത എന്നിവർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top