26 April Friday

ജില്ലാ പഞ്ചായത്ത്‌ വാർഷിക 
പദ്ധതിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
പത്തനംതിട്ട 
ജില്ലാ പഞ്ചായത്തിന്റെ 2021-–-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അന്തിമ അംഗീകാരം നൽകി.  377  പുതിയ പ്രോജക്ടുകളും 261 സ്പിൽ ഓവർ പദ്ധതികളുമാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം നടപ്പിലാക്കുന്നത്.  ആകെ 1,04,66,62,053 രൂപ  അടങ്കൽ വരുന്ന 638 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 
ജില്ലാതല പദ്ധതികളും പ്രാദേശിക വികസന പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കാർഷിക മേഖലയിൽ സമഗ്ര നെൽകൃഷി വികസനത്തിന് ഒരു കോടി രൂപ, കൊടുമൺ പഞ്ചായത്തിലെ മിനി റൈസ് മിൽ പദ്ധതിക്ക് 65 ലക്ഷം രൂപ, ക്ഷീര മേഖലയ്ക്ക് 1.32 കോടി രൂപ, നടീൽ വസ്തുക്കളുടെയും വിത്തിനങ്ങളും ഉല്പാദിപ്പിച്ച് പുല്ലാട് സീഡ്ഫാമിൽ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുമായി 40 ലക്ഷം രൂപ,  വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്ന സംരക്ഷണ കവചം നിർമിക്കാൻ 75 ലക്ഷം രൂപ എന്നീ ക്രമത്തിൽ പ്രോജക്ടുകൾ തയാറാക്കിയിട്ടുണ്ട്. 
ആരോഗ്യരംഗത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദന പ്ലാന്റിന് 1.25 കോടി രൂപ, ആംബുലൻസിന് 20 ലക്ഷം, ജില്ലയിലുടനീളം സൗജന്യ കാൻസർ നിർണയം നടത്താൻ 10 ലക്ഷം രൂപ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് മരുന്നിന് ധനസഹായം 10 ലക്ഷം രൂപ തുടങ്ങിയ പ്രോജക്ടുകൾ ഉൾപ്പെടുത്തി. ഭവന നിർമ്മാണത്തിന് നാലുകോടി രൂപയും വിദ്യാഭ്യാസ മേഖലയിൽ രണ്ട് കോടി രൂപയും ചേർത്തിട്ടുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top