27 April Saturday
കിഫ്ബി വിർച്വൽ റിയാലിറ്റി

അത്ഭുതക്കാഴ്ച കാണാൻ വരൂ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി അഡ്വ.സുരേഷ് സോമയുടെ നേതൃത്വത്തിൽ അരങ്ങേറിയ ബോഡുബെറു

 പത്തനംതിട്ട

എന്നെ ഒന്ന് പിടിച്ചേ... ഞാൻ ഇപ്പൊ താഴെ വീഴും... ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാക്കുകൾ കേട്ട് നിന്നവർ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടർത്തി. വി ആർ ഗ്ലാസ്സിലൂടെ കാഴ്ചകൾ കണ്ടപ്പോഴയിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഈ പ്രതികരണം.
വർച്വൽ റിയാലിറ്റിയിലൂടെ അത്ഭുത കാഴ്ചകൾ ആണ് എന്റെ കേരളം പ്രദർശന നഗരിയിലെ കിഫ്ബി സ്റ്റാളിൽ ഒരുക്കിയത്. സ്റ്റാളിൽ പ്രത്യേകം സജ്ജീകരിച്ച വി ആർ ഗ്ലാസിലൂടെയാണ് കാഴ്ചകൾ കാണാൻ സാധിക്കുക. കിഫ്ബിയുടെ നേതൃത്വത്തിൽ കണ്ണൂർ ഇരിക്കൂറിൽ നിർമിക്കുന്ന 316 ഏക്കറിൽ വരുന്ന ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വർച്ച്വൽ കാഴ്ചകളുടെ നവ്യാനുഭവം ആണ് സന്ദർശകർക്ക് ലഭിക്കുന്നത്.
താമരക്കുളത്തിൽ നിൽക്കുന്നതായും കെട്ടിടത്തിന്റെ വിവിധ വശങ്ങളിൽ നിന്നുള്ള കാഴ്ചകളും കാണാൻ സാധിക്കും. വർച്വൽ റിയാലിറ്റിയിലൂടെ ഈ കാഴ്ചകൾ കാണാൻ സന്ദർശകരുടെ തിരക്കൊഴിഞ്ഞ നേരമില്ല. ജൂനിയർ കൺസൾട്ടന്റ് എം എസ് ദീപക്, എസ് അക്ഷയ് എന്നിവരാണ് സ്റ്റാളിന് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top