26 April Friday

അടിച്ചിപ്പുഴയിൽ 
ആരണ്യകം ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

 പത്തനംതിട്ട 

ആദിവാസി മേഖലയിലെ കുട്ടികൾക്ക് അറിവും വായനാ ശീലവും പകർന്നു നൽകാൻ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ അടിച്ചിപ്പുഴയിൽ ആരണ്യകം ലൈബ്രറി തുടങ്ങും. അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് ബി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന 22–-ാം വാർഷിക ജനറൽ ബോഡി യോഗമാണ് തീരുമാനമെടുത്തത്. ആദിവാസി കുട്ടികളുടെ പഠനമുറി കെട്ടിടത്തിലെ ഒരു മുറി ഇതിന്‌ സജ്ജമാക്കും. 
ജില്ലാ ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന തണലിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 98 പരാതികൾ ലഭിച്ചു. കൃത്യമായ ഇടപെടലിലൂടെ സിഡബ്ല്യുസി, പൊലീസ് എന്നിവയുടെ സഹായത്താൽ പരാതികളിൽ തുടർനടപടി സ്വീകരിച്ചു. കുട്ടികൾ നേരിടേണ്ടി വരുന്ന പീഡനങ്ങളും അക്രമങ്ങളും തടയാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും തണലുമായി 1517 എന്ന ടോൾഫ്രീ നമ്പർ മുഖേന ബന്ധപ്പെടാം.
തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികൾ, പിറന്നു വീഴുന്ന കുട്ടികൾ, മൂന്നു വയസുവരെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 17 ക്രഷുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 1,10,04060.80 രൂപ വരവും 1,09,25,926.30 രൂപ ചെലവും 78,134.50 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ റിപ്പോർട്ടും വരവുചെലവ് കണക്ക് ട്രഷറർ ആർ ഭാസ്‌കരൻ നായരും അവതരിപ്പിച്ചു. പ്രൊഫ. ടികെജി നായർ, വൈസ് പ്രസിഡന്റ് പ്രൊഫ. കെ മോഹനകുമാർ, ജോയിന്റ് സെക്രട്ടറി എം എസ് ജോൺ, എക്‌സിക്യുട്ടീവംഗം കെ ജയകൃഷ്ണൻ, അസിസ്റ്റന്റ്‌ ഡെവലപ്‌മെന്റ് കമീഷണർ കെ ഇ വിനോദ് കുമാർ, വനിതാ ശിശു വികസന ഓഫീസർ അബ്ദുൾബാരി, വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി, കലാനിലയം രാമചന്ദ്രൻ, രാജൻ പടിയറ, സി ആർ കൃഷ്ണകുറുപ്പ്, സി ജി ചന്ദ്രിക, സി എൻ ജാനകി, കോമളം അനിരുദ്ധൻ, നിർമലാദേവി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top