27 April Saturday

കുട്ടനാട് റൈസ് പാർക്ക് 
യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കോട്ട പ്രഭുറാം മിൽസിന്റെ കവാടം

കോട്ട
ആറൻമുള - മുളക്കുഴ പഞ്ചായത്തുകളിലെ അതിർത്തിയിലെ  പ്രഭുറാം മിൽസ് ഇനി രാജകീയമായി നെഞ്ചുവിരിച്ച് തലയുയർത്തി നിൽക്കും.  ചരിത്രത്തിലെ ഏറ്റവും വലിയ ബഹുമുഖ  വികസനത്തിനാണ്‌ മിൽ ഇടമാകുന്നത്‌. മിൽവക 15 ഏക്കർ വസ്തുവിലെ കാടുമൂടി കിടന്ന 5 ഏക്കർ വസ്തു സർക്കാർ ഏറ്റെടുത്ത് കുട്ടനാട് റൈസ് പാർക്ക് നിർമിക്കും.  തൊഴിലന്വേഷകർക്കും കർഷകർക്കും ഒരുപോലെ പദ്ധതി അനുഗ്രഹമാകും. പ്രത്യക്ഷവും പരോക്ഷവുമായി നൂറുകണക്കിന് തൊഴിൽ അവസരവും പദ്ധതി സൃഷ്‌ടിക്കും. 
പൊള്ളാച്ചി സ്വദേശി മുത്തു മാണിക്യവും, കോട്ടയം സ്വദേശി നാരായണയ്യരും ചേർന്ന് 1972 ലാണ് പഴയ ആറൻമുള മണ്ഡലത്തിന്റെ ഭാഗമായിരുന്ന കോട്ട -മുളക്കുഴ പ്രദേശങ്ങളുടെ അതിർത്തിയിൽ മിൽ ആരംഭിച്ചത്. നടൻ ശിവാജി ഗണേഷന്റെ  നേതൃത്വത്തിലായിരുന്നു ആരംഭം. അദ്ദേഹത്തിന്റെ  മകന്റെ  പേരാണ് സ്ഥാപനത്തിനിട്ടതും. പഞ്ഞിയിൽ നിന്നുള്ള നൂൽ ഉല്പാദന സംരംഭം. കാർഡ്, കോമ്പ്സ് വിഭാഗത്തിൽ പെട്ട നൂലാണ് ഉല്പാദിപ്പിച്ചിരുന്നത്.
15 ഏക്കർ വിസ്തീർണ്ണമുള്ള കോമ്പൗണ്ടിലാണ് ഫാക്ടറി. കെട്ടിടം പൂർണ്ണമായും മുളക്കുഴ പഞ്ചായത്തിലും പ്രധാന ഗേറ്റ് ആറൻമുള പഞ്ചായത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. 1978 ൽ കേരള ടെസ്സ്റ്റെയിൽസ് കോർപ്പറേൻ  മിൽ ഏറ്റെടുത്തു.1983ൽ കമ്പനി ദേശസാൽക്കരിച്ചു. നഷ്ടക്കഥ മാത്രം ചൊല്ലിയിരുന്ന ഈ സ്ഥാപനത്തിൽ കാലാകാലങ്ങളിൽ വന്ന എൽഡിഎഫ് സർക്കാരുകൾ കോടികൾ നൽകി നവീകരിക്കാൻ ശ്രമിക്കുകയാണ് .
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മിൽവക ഭൂമി  സർക്കാർ ഏറ്റെടുത്ത് കുട്ടനാട് റൈസ് പാർക്ക് നിർമിക്കുന്നത്. മുളക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മാകരന്റെ നിവേദനത്തെ തുടർന്നാണ്‌ മന്ത്രി സജി ചെറിയാൻ ഇടപെട്ട്‌ പദ്ധതിയാരംഭിച്ചത്‌. 
പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ  നിന്നും ശേഖരിക്കുന്ന നെല്ല് അരിയും, മറ്റ് മൂല്യവർധിത ഉല്പന്നങ്ങളും നിർമിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ കെട്ടിടങ്ങൾക്കും, ഫാക്ടറി ഉപകരണങ്ങൾക്കും വേണ്ടി സർക്കാർ 36 കോടി രൂപ അനുവദിച്ചു. പാർക്ക്‌ കർഷകർആറൻമുള - മുളക്കുഴ പഞ്ചായത്തുകളിലെ അതിർത്തിയിലെ  പ്രഭുറാം മിൽസ് ഇനി രാജകീയമായി നെഞ്ചുവിരിച്ച് തലയുയർത്തി നിൽക്കുംക്കാണ്‌ ഏറ്റവും പ്രയോജനപ്രദം.  
നെല്ല് ശേഖരണത്തിലുണ്ടാകുന്ന കാലതാമസം കർഷകർക്ക് വൻ നഷ്ടത്തിന് കാരണമാകും. ഇടനിലക്കാരില്ലാതെ നേരിട്ട് നെല്ല് വില്പന നടത്താൻ കഴിയുന്നതു കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാകും. മറ്റൊന്ന് പുതിയ തൊഴിൽ അവസരങ്ങളാണ്. ഫാക്ടറിയിൽ നേരിട്ടും ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുക, കടകൾ വഴി ഉപഭോക്താവിന് കൈമാറുക തുടങ്ങി വ്യത്യസ്ഥ തലങ്ങളിലാണ് ഇതുവഴി തൊഴിൽ ലഭ്യമാക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top