08 May Wednesday

എക്‌സൈസ്‌ ഇൻസ്‌പെക്ടർ ഉൾപ്പടെ 4 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

അടൂർ
അടൂർ  എക്‌സൈസ്‌  സർക്കിൾ ഓഫീസിലെ  ഇൻസ്‌പെക്ടർ ഉൾപ്പടെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്‌പെക്ടർ, രണ്ട്സിവിൽ എക്‌സൈസ് ഓഫീസർമാർ, ഡ്രൈവർ
എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർക്കിൾ ഓഫീസിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.അടൂർ കെഎസ്ആർടിസി ജങ്‌ഷന്‌ സമീപം ഇരുപത്തി നാലാം വാർഡിലാണ് എക്‌സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്നത്.ഇവരുടെ സമ്പർക്ക പട്ടികയിലുള്ള ഉദ്യോഗസ്ഥരോട് സ്വയം നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യ വകുപ്പ് ആരം ഭിച്ചു. 
ഓണക്കാലമാകുന്നതോടെ വ്യാജമദ്യത്തിനെതിരെ റെയ്ഡ് വ്യാപകമാക്കിയിരുന്നു. കൂടാതെ റെയ്ഡുകളിൽ നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ സമ്പർക്ക പട്ടിക കണ്ടെത്തുന്നതിന് വിപുലമായ അന്വേഷണം ആരോഗ്യ വകുപ്പിന് നടത്തേണ്ടതായി വരും. കൂടാതെ ഉറവിടം കണ്ടെത്തുന്ന കാര്യത്തിലും ആ രോഗ്യ വകുപ്പിന് ബുദ്ധിമുട്ടേണ്ടിവരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top