26 April Friday

പന്തളം രക്തസാക്ഷികൾക്ക് സ്മരണകളാൽ പുഷ്പാർച്ചന

സ്വന്തം ലേഖകൻUpdated: Tuesday Aug 3, 2021

പന്തളം രക്തസാക്ഷി ദിനത്തിൽ അമ്പലത്തിനാൽ ചൂരയിലെ സ്‌മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു പതാക ഉയർത്തുന്നു

 പന്തളം

പന്തളം രക്തസാക്ഷികൾക്ക് സ്മരണകളാൽ പുഷ്പാർച്ചന അർപ്പിച്ച് പന്തളം ജനാവലി. അമ്പലത്തിനാൽ ചൂരയിൽ നിന്നാണ് പന്തളം രക്തസാക്ഷി ദിനാചരണം ആരംഭിച്ചത്. ഇവിടെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പതാക ഉയർത്തി. ചടങ്ങിൽ സിപിഐ എം പന്തളം ഏരിയ കമ്മിറ്റിയംഗം ആർ ജ്യോതികുമാർ അധ്യക്ഷനായി. കുരമ്പാല ലോക്കൽ സെക്രട്ടറി ബി പ്രദീപ്   സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഡി ബൈജു പങ്കെടുത്തു. ഇവിടെ പാർടി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. മുടിയൂർക്കോണത്തെ രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് കെപിസി കുറുപ്പ് പതാക ഉയർത്തി. ഇവിടെ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം പി കെ ശാന്തപ്പൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയറ്റ് അംഗം ടി ഡി ബൈജു, രക്തസാക്ഷി നാരായണപിളളയുടെ ഭാര്യ തങ്കമ്മ, മക്കൾ കെ എൻ സരസ്വതി, കെ എൻ പത്മാവതി, രക്തസാക്ഷി ഭാനുവിന്റെ സഹോദരി ശാരദ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങൾ, ജനപ്രതിനിധികൾ, വർഗബഹുജന സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു. വൈകിട്ട് 7ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സിപിഐ എം പത്തനംതിട്ട ഫേസ് ബുക്ക് പേജിലൂടെ രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top