27 April Saturday

മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം അമ്പത് ലക്ഷമാക്കണം: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ്‌ സന്ദർശിക്കുന്നു

കോഴഞ്ചേരി
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്പാദനം അമ്പത് ലക്ഷമായി ഉയർത്തണമെന്ന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഫിഷറീസ് കോംപ്ലക്‌സിൽ ആരോഗ്യ കുടുബക്ഷേമ മന്ത്രി വീണാ ജോർജുമൊത്ത് സന്ദർശനം നടത്തുകയായിരുന്നു സജി ചെറിയാൻ.
നിലവിൽ 20 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉൽപാദിപ്പിച്ചിരുന്നത്. ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാലിന്യമുക്തമായ മത്സ്യം ലഭ്യമാക്കാൻ ഉൾനാടുകളിലേയും ജലസ്രോതസുകളുടെ സാധ്യതകൾ വിനയോഗിക്കേണ്ടതുണ്ട്. 
പന്നിവേലിച്ചിറയിൽ ഫിഷറീസ് വക സ്ഥലത്തോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ ജലാശയം കൂടി വാടകക്കെടുക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. അതോടെ മത്സ്യകൃഷി വിപുലീകരിക്കാനും നിലവിലുള്ള മറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാനും കഴിയും.
മന്ത്രിമാർക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി രാജഗോപാലൻ, ബാബു കോയിക്കലേത്ത്, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാകുമാരി, വൈസ് പ്രസിഡന്റ്‌ ടി പ്രദീപ് കുമാർ, പാർടി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ലോക്കൽ സെക്രട്ടറിമാരായ ജേക്കബ് തര്യൻ, എം കെ വിജയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top