09 May Thursday

റാന്നി താലൂക്ക്‌ ആശുപത്രിക്ക്‌ 
1.5 കോടിയുടെ ഉപകരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
റാന്നി
റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടന 90 ലക്ഷം രൂപയുടെ ഒക്സിജൻ പ്ലാന്റ് ഉൾപ്പെടെ 1.5 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങൾ  അനുവദിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയെ തുടർന്നാണിത്. നിലവിൽ 21 ലക്ഷം രൂപയുടെ ആശുപത്രി  ഉപകരണങ്ങൾ ഇവർ ലഭ്യമാക്കിയിട്ടുണ്ട്. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ഉമാശങ്കർ ശർമ്മ (ഗിവ് ഇന്ത്യ), അബ്ദുള്ള ആസാദ്‌- (ഡോക്ടർസ് ഫോർ യു), ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  കെ എസ് ഗോപി, എച്ച്എംസി അംഗങ്ങളായ ജേക്കബ് സ്‌റ്റീഫൻ, പി ആർ പ്രസാദ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തിരമായി പ്ലാന്റ് പ്രവർത്തനക്ഷമമാക്കാനുള്ള നിർദേശം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top