09 May Thursday

ബജറ്റിൽ താരമായ സ്‌നേഹയ്‌ക്ക്‌ അക്ഷരമുറ്റത്തും വിജയത്തിളക്കം

സ്വന്തം ലേഖകൻUpdated: Wednesday Nov 30, 2022

ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ കവിതാ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ സ്നേഹയ്‌ക്ക്‌ സിപിഐ എം കുഴൽമന്ദം ഏരിയ കമ്മിറ്റിയുടെ ഉപഹാരം ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സമ്മാനിക്കുന്നു

കുഴൽമന്ദം
സംസ്ഥാന ബജറ്റിൽ ഇടം നേടിയ കവിതയിലൂടെ ശ്രദ്ധേയയായ സ്നേഹയ്‌ക്ക്‌ ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല കവിതാരചന മത്സരത്തിൽ രണ്ടാം സ്ഥാനം. കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും ബാലസംഘം കുഴൽമന്ദം ഏരിയ പ്രസിഡന്റുമായ കെ സ്നേഹയാണ്‌ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്‌. കോവിഡ് മൂലം വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന ‘കൊറോണയെ തുരത്താം’ എന്ന സ്നേഹയുടെ കവിത തോമസ് ഐസക് 2020–-21 സംസ്ഥാന ബജറ്റിന്റെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരുന്നു. അഭിനന്ദനം അറിയിക്കാൻ വിളിച്ച മന്ത്രിയോട്‌ താൻ പഠിക്കുന്ന സ്‌കൂളിന് നല്ല കെട്ടിടം വേണമെന്ന്‌ ആവശ്യപ്പെട്ടു. 
ബജറ്റിൽ കുഴൽമന്ദം ഗവ.ഹൈസ്കൂൾ കെട്ടിടത്തിന് മൂന്നുകോടി രൂപ അനുവദിച്ചു. തുടർന്ന്‌ സ്നേഹയെ അനുമോദിക്കാൻ ചേർന്ന ചടങ്ങിൽ കെട്ടിട നിർമാണത്തിനായി നാലുകോടി രൂപ കൂടി അനുവദിച്ചു. സൗകര്യക്കുറവുള്ള വീട്ടിലാണ് സ്നേഹയും കുടുംബവും താമസിക്കുന്നതെന്ന്‌ മനസിലാക്കിയ തോമസ് ഐസക് പുതിയ വീട് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. ജനകീയാസൂത്രണ പ്രവർത്തകരുടെ കൂട്ടായ്മയിലാണ്‌ വീടൊരുക്കിയത്‌. 
ചിതലി കല്ലേങ്കോണം കണ്ണൻ–-രുമാദേവി ദമ്പതികളുടെ മകളാണ്‌ സ്നേഹ. സഹോദരി രുദ്ര.
സിപിഐ എമ്മിന്റെ 
അഭിനന്ദനം
കെ സ്നേഹയെ സിപിഐ എം കുഴൽമന്ദം ഏരിയ കമ്മിറ്റി അനുമോദിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് ഉപഹാരം നൽകി. ഏരിയ സെക്രട്ടറി എ അനിതാനന്ദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 
കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും ബാലസംഘം ഏരിയ പ്രസിഡന്റുമാണ് കെ സ്നേഹ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top