27 April Saturday

പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നോഡൽ ഓഫീസർമാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

പാലക്കാട് 
കോവിഡ്–-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയതായി കലക്ടർ ഡി ബാലമുരളി അറിയിച്ചു. പ്രവർത്തനങ്ങളുടെയും ഏകോപനം എഡിഎം ടി വിജയനാണ് (9446336357). കോവിഡ് –- 19 കെയർ സെന്റർ മാനേജ്മെന്റ്‌ ജില്ലാ ഏകോപനം ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ (8921593496).  
കെയർ സെന്ററിന് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങളിൽ ഭൗതിക സാഹചര്യം ഒരുക്കുക, അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുക എന്നീ ചുമതലകൾ പാലക്കാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി ( 9447979067).  
അവശ്യവസ്തുക്കളുടെ റോഡ്, ചെക്‌പോസ്റ്റ് മുഖേനയുള്ള ഗതാഗതം ഉറപ്പാക്കുക, അടിയന്തര ആവശ്യങ്ങൾക്കായി അയൽസംസ്ഥാനങ്ങളിൽ പോകുന്നവർക്കുള്ള സൗകര്യം ഏർപ്പെടുത്തുക, ഇത്തരം ആവശ്യങ്ങൾക്കായുള്ള പാസ് നൽകുന്നത് ആർഡിഒ പി വിഭൂഷണൻ (9495024074). നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നത് ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ (9447442700).  ക്യാമ്പുകളിൽ ഉള്ളവരും അല്ലാത്തവരുമായ അതിഥി തൊഴിലാളികളുടെ ക്ഷേമം, താമസം, ഭക്ഷണം, മറ്റ് ആവശ്യങ്ങളുടെ ചുമതല ജില്ലാ ലേബർ ഓഫീസർ രാമകൃഷ്ണൻ(9495707102). എസ്ടി വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ജില്ലാ പ്ലാനിങ്‌ ഓഫീസർ ഏലിയാമ്മ നൈനാൻ (9847247730). മെഡിക്കൽ, നോൺ മെഡിക്കൽ  വിഭാഗത്തിൽപ്പെട്ടവരുടെ ഉപകരണം, വസ്തുക്കളുടെ വാങ്ങൽ, സൂക്ഷിക്കൽ, വിതരണം മുതലായവ ഫിനാൻസ് ഓഫീസർ സതീഷ് ( 9447260756), കൃഷ്ണകുമാരി (95622 57753). ട്രാൻസ്പോർട്ട് മാനേജ്മെന്റ്‌, അടിയന്തര ഘട്ടത്തിൽ ആംബുലൻസ് തുടങ്ങിയ വാഹനങ്ങളുടെ ഏകോപനം വാഹനങ്ങൾ ഏറ്റെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൈമാറുന്നത് ആർടിഒ കെ ശശികുമാർ (8547639009). കമ്യൂണിറ്റി കിച്ചൻ, ഭക്ഷണവിതരണം കുടുംബശ്രീ ജില്ലാ കോ–-ഓഡിനേറ്റർ സെയ്തലവി (8589885889). റെയിൽവേ സ്റ്റേഷൻ, ചെക്‌പോസ്റ്റ്, ക്യാമ്പ് എന്നിവിടങ്ങളിലെ ഹെൽത്ത് സ്ക്രീനിങ് ഡോ. രചന  ഡിപിഎംഎൻഎച്ച്എം (9946105488). വളണ്ടിയർ പാസ്‌, അടിയന്തര ആവശ്യത്തിനായി മറ്റു ജില്ലയിലേക്ക് പോകുന്നതിനുള്ള യാത്ര പാസ് (സംസ്ഥാനത്തിനുള്ളിലെ  ആവശ്യത്തിനുമാത്രം) ജില്ലാ അഗ്നിശമന സേനാ മേധാവി അരുൺ ഭാസ്കർ ( 9847815202). ജലവിതരണം വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ ജയചന്ദ്രൻ (8547638453). വൈദ്യുതിവിതരണം കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസാദ് മാത്യു (9446008314, 9447234080). മാലിന്യസംസ്കരണം ഹരിത കേരളം മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ  വൈ കല്യാണ കൃഷ്ണൻ (9400583312).   
കോവിഡ് –-19 മായി ബന്ധപ്പെട്ട് അവശ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുന്നത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജ്മോഹൻ (9447003378). പൊതുജനങ്ങളുടെ പരാതി, മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി എന്നിവയ്ക്കുള്ള പരിഹാരവും ഏകോപനവും ഡെപ്യൂട്ടി ഡിഎംഒ   ശെൽവരാജ് ( 9249477523). 
പൊലീസ് വകുപ്പുമായുള്ള ഏകോപനം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരൻ(9497990090). മാധ്യമങ്ങളുടെ ഏകോപനം ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ ( 6282439730, 9496003206). പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ എന്നിവിടങ്ങളിലെ താലൂക്ക് തഹസിൽദാർമാരെ അതത് അധികാരപരിധിയിൽ ഇൻസിഡന്റൽ കമാൻഡർമാരായും നിയമിച്ചു. കോവിഡ്–- 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളും ഇവരുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കേണ്ടതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ  കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top