26 April Friday
ഒരാൾക്കുകൂടി കോവിഡ്‌ –-19

കനത്ത ജാഗ്രത

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020
 
പാലക്കാട്
ജില്ലയിൽ ഒരാൾക്ക്‌ കൂടി കോവിഡ് –-19 സ്ഥിരീകരിച്ചു.  കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. 
രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാ​ഗ്രതയിലാണ്. ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേർക്കും കാരാകുറുശി, കോട്ടോപ്പാടം സ്വദേശികൾക്കുമാണ്‌ ജില്ലയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചത്‌.
വിവിധ ആശുപത്രികളിൽ 32 പേർ നിരീക്ഷണത്തിലുണ്ട്‌. 26 പേർ ജില്ലാ ആശുപത്രിയിലും മൂന്ന് പേർ വീതം ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ്‌. 18,805 പേർ വീടുകളിലും നിരീക്ഷണത്തിൽ. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18,837 ആയി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും കർശനമായി നിരീക്ഷിക്കാനാണ്‌ ആരോ​ഗ്യവകുപ്പിന്റെ തീരുമാനം. 
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോ​ഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡിഎംഒ കെ പി റീത്ത പറഞ്ഞു. പരിശോധനയ്‍ക്ക് അയച്ച 371 സാമ്പിളുകളിൽ ഫലം വന്ന 293 എണ്ണവും നെഗറ്റീവും അഞ്ചെണ്ണം പോസിറ്റീവുമാണ്. ഇതുവരെ 23,176 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 4,339 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 
ഞായറാഴ്‍ച രോ​ഗം സ്ഥിരീകരിച്ച കിഴക്കഞ്ചേരി സ്വദേശി മാർച്ച് 22ന് ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 22ന് പുലർച്ചെ നാലിന്  കൊച്ചി വിമാനത്താവളത്തിൽ എത്തി. തുടർന്ന് വീട്ടിൽ എത്തിയത് മുതൽ നിരീക്ഷണത്തിലായി. 
രോഗലക്ഷണം കണ്ടതിനെ തുടർന്ന് 25ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്‍ക്ക് നൽകി.  തുടർന്നും വീട്ടിൽ നിരീക്ഷണത്തിലായി. രോ​ഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 
പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top