26 April Friday

എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ പ്രചാരണജാഥയ്ക്ക് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ ജാഥ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ 
ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
"സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക, അന്തസ്സായി തൊഴിൽ ചെയ്യാൻ അനുവദിക്കുക' എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംഘടിപ്പിച്ച പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. ഡി വിനോദ്കുമാർ മാനേജരും, സജി വർഗീസ് ക്യാപ്റ്റനുമായുള്ള ജാഥ രാവിലെ പുത്തൂർ ശാഖാ പരിസരത്തുനിന്നാണ് ആരംഭിച്ചത്. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. 
സി ജയരാജൻ ക്യാപ്‌റ്റനും എ കെ മിനിജ മാനേജരുമായ രണ്ടാമത്തെ ജാഥയ്‌ക്ക്‌ ഷൊർണൂർ റീജണൽ ഓഫീസ്‌ പരിസരത്ത്‌ സ്വീകരണം നൽകി. ഷൊർണൂർ ന​ഗരസഭാ ചെയർമാൻ ഡി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മുപ്പതിലേറെ ശാഖകൾ സന്ദർശിച്ച് ജാഥകൾ വൈകിട്ട് ഒറ്റപ്പാലം മെയിൻ ശാഖയ്ക്കു മുന്നിൽ സമാപിച്ചു. 
സമാപന സമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എ പി എം റഷീദ്, ഐ എം സതീശൻ, എ രാമദാസ്, സി ജയരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top