26 April Friday

ഭിന്നശേഷി വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
പാലക്കാട്
കുഴൽമന്ദം ബിആർസി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ നടത്തിയ പഠനയാത്രയിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിച്ചു. പഠന ക്ലാസിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെഎസ്ആർടിസി നൽകുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി എ ഉബൈദ് വിശദീകരിച്ചു. 
യാത്രയുടെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷൻ, ടിപ്പു സുൽത്താൻ കോട്ട എന്നിവിടങ്ങളും സന്ദർശിച്ചു. 
പഠനക്ലാസിൽ ജില്ലാ ഓഫീസർ കെ ജയകുമാർ, കെഎസ്ആർടിസി ഇൻസ്‌പെക്ടർമാരായ വി സഞ്ജീവ്കുമാർ, പി എസ് മഹേഷ്, പി എം ഡി വാസുദേവൻ, എ സുബ്രഹ്മണ്യൻ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു. 
ട്രെയിനർമാരായ ഡോ. എസ് ജെഷി, വി മഞ്ജു, സ്‌പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top