27 April Saturday
അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ  മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കണം

വീടിനകത്തും കരുതൽ വേണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
പാലക്കാട് 
ജില്ലയിൽ കോവിഡ്–--19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ വീടിനകത്തും കൃത്യമായ അകലം പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആർസിഎച്ച് (റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത്) ഓഫീസറും ജില്ലയിലെ കോവിഡ്–-19 നോഡൽ ഓഫീസറുമായ ഡോ. ടി കെ ജയന്തി അറിയിച്ചു. 
കൊറോണ വൈറസിന്റെ ആയുസ്സ് സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമല്ലെങ്കിലും സംസ്ഥാനത്തെ കാലാവസ്ഥയിൽ 24 മണിക്കൂർ ആയുസ്സാണ്‌ കണക്കാക്കുന്നത്. വിവിധ പ്രതലങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും. ഏറെ തണുപ്പുള്ള കാലാവസ്ഥയിൽ മൂന്ന് മുതൽ ഒമ്പതുദിവസം വരെ വൈറസ് നിലനിൽക്കും. അതിനാൽ വീടുകളിലേക്ക് വാങ്ങുന്ന അവശ്യ ഭക്ഷ്യവസ്തുക്കൾ, പത്രം, പാൽ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. 
പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഇത് സംബന്ധിച്ച മാർഗനിർദേശം നൽകിയിട്ടുണ്ട്. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളകളിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം പാലിച്ചാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ  മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കുകയും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുകയും വേണം. 
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top