27 April Saturday
കൂടുതല്‍ തൃത്താലയിലും മണ്ണാര്‍ക്കാട്ടും

പരക്കേ മഴ: നെല്‍കര്‍ഷകര്‍
ആശങ്കയില്‍

സ്വന്തം ലേഖകൻUpdated: Tuesday Sep 28, 2021
പാലക്കാട്
തിങ്കളാഴ്‌ച ജില്ലയിൽ പരക്കേ മഴ. തൃത്താലയിലും മണ്ണാർക്കാട്ടുമാണ് കൂടുതൽ മഴ ലഭിച്ചത്. തൃത്താലയിൽ 16.4 മില്ലിമീറ്ററും മണ്ണാർക്കാട് 16.2 മില്ലിമീറ്ററും മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് ആലത്തൂരിലാണ്, 2.2 മില്ലിമീറ്റർ. പട്ടാമ്പി- 14.5, ഒറ്റപ്പാലം- 11.2, പാലക്കാട്- ആറ്‌, പറമ്പിക്കുളം- 12, കൊല്ലങ്കോട് 3.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ കണക്ക്. ഒന്നാംവിള കൊയ്‌ത്ത് ആരംഭിച്ചതിനാൽ നെൽ കർഷകർ ആശങ്കയിലാണ്. 
ഇടവിട്ട്‌ പെയ്യുന്ന മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കൊയ്‌ത്ത് ആരംഭിച്ച ആലത്തൂർ, കണ്ണമ്പ്ര, പുതുക്കോട്, ആയക്കാട്, വടക്കഞ്ചേരി മേഖലകളിൽ കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത്. വെള്ളക്കെട്ടുമൂലം പല സ്ഥലത്തും കൊയ്‌ത്ത് മുടങ്ങി. നെല്ലുണക്കാനും സൂക്ഷിക്കാനും ഇടമില്ലാതായി. നിലവിലെ സാഹചര്യത്തിൽ കൊയ്‌തെടുക്കുമ്പോൾ നെല്ലിൽ ഈർപ്പമുള്ളതിനാൽ എങ്ങനെ ഉണക്കുമെന്ന ആശങ്കയുണ്ട്‌. 
വരുംദിവസങ്ങളിലും മഴ തുടർന്നാൽ സ്ഥിതി ദയനീയമാകും. ജില്ലയിൽ സെപ്തംബർ ഒന്നിന് സംഭരണം തുടങ്ങിയെങ്കിലും നെല്ല് ഉണക്കി ഈർപ്പം മാറ്റിയാൽ മാത്രമേ കർഷകരിൽനിന്ന് വേഗത്തിൽ സംഭരണം നടക്കൂ. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ എല്ലായിടത്തും കൊയ്‌ത്ത്‌ സജീവമാകും. 
മഴ തുടരുന്നതിനാൽ കൊയ്‌ത്ത്‌ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരിൽനിന്ന് നെല്ലിന്റെ ഈർപ്പം നോക്കാതെ സംഭരിക്കണം. അല്ലാത്തപക്ഷം നെല്ലുണക്കാൻ കഴിയാതെ മുളയ്ക്കുന്ന അവസ്ഥവരും. വരും ദിവസങ്ങളിൽ മഴ കുറയുമെന്ന്‌ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
മഴ തുടരുന്നു
4 അണക്കെട്ട്‌ തുറന്നു
പാലക്കാട്
മഴ കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. നീരൊഴുക്ക്‌ കൂടിയ സാഹചര്യത്തിൽ പോത്തുണ്ടി, ശിരുവാണി, വാളയാർ, മം​ഗലം അണക്കെട്ടുകൾ തുറന്നു.
പോത്തുണ്ടി ഡാമിന്റെ മൂന്നിൽ ഒരു ഷട്ടർ ഒരു സെന്റീമീറ്ററാണ്‌ ഉയർത്തിയത്‌. ശിരുവാണിയിൽ സ്പിൽ വേയിലൂടെ അഞ്ച് സെന്റീമീറ്റർ വെള്ളം തുറന്നുവിട്ടു. വാളയാറിൽ ഒന്നാം ഷട്ടർ 20 സെന്റീമീറ്ററും രണ്ടാം ഷട്ടർ അഞ്ച് സെന്റീമീറ്ററും തുറന്നു. മംഗലം അണക്കെട്ടിന്റെ ആറിൽ ഒരു ഷട്ടർ രണ്ട് സെന്റീമീറ്ററും തുറന്നു.
വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കാൻ സാധ്യതയുണ്ട്‌. ജില്ലയിൽ അടുത്ത ദിവസങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
■ ഡാമുകളിലെ ജലനിരപ്പ്,
പരമാവധി ജലനിരപ്പ്‌
 ബ്രാക്കറ്റിൽ
മലമ്പുഴ 112.67 മീറ്റർ (115.06), പോത്തുണ്ടി 106.93 മീറ്റർ (108.204), മീങ്കര 155.57 മീറ്റർ (156.36), ചുള്ളിയാർ 153.03 മീറ്റർ (154.08), വാളയാർ 200.12 മീറ്റർ (203), ശിരുവാണി ഡാം 876.29 (878.50), കാഞ്ഞിരപ്പുഴ 95.25 (97.50), മംഗലം ഡാം  77.50 (77.88).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top