27 April Saturday
ഉദ്യാന നവീകരണം ഉടൻ

കാഞ്ഞിരപ്പുഴയ്‌ക്ക്‌ മാതൃക മലമ്പുഴ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
മണ്ണാർക്കാട് 
കാഞ്ഞിരപ്പുഴ ഉദ്യാനത്തെ മലമ്പുഴ ഉദ്യാനത്തിന്റെ മാതൃകയിൽ നവീകരിക്കാൻ ജനകീയ കമ്മിറ്റി തീരുമാനം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജലസേചനവകുപ്പും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.  
ഒക്ടോബർ ഒന്നു മുതലാണ് ഉദ്യാനം പുതിയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാവുക. കെ ശാന്തകുമാരി എംഎൽഎ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. കലക്ടർ വൈസ് ചെയർമാനാവും. കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സെക്രട്ടറിയുൾപ്പെടെ 20 അംഗങ്ങളുള്ളതാണ് കമ്മിറ്റി. 
കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുഴുവൻ മേൽനോട്ടവും ഇനിമുതൽ ഈ കമ്മിറ്റിക്കാണ്‌.  കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ  ഉത്തരവാദിത്വം കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കാണ്‌. 
കാഞ്ഞിരപ്പുഴ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top