27 April Saturday
പനി ബാധിതർ 15,627

കോവിഡ്‌ ഉയരുന്നു; 
25 ദിവസത്തിനിടെ 1,423 രോഗികൾ

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022
പാലക്കാട് 
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 25 ദിവസത്തിനിടെ 1,423 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. നാലുമരണവുമുണ്ടായി. 23ന് കോവിഡ് ബാധിതരുടെ എണ്ണം നൂറുകടന്നു. 139 പേർക്കാണ് സ്ഥിരീകരിച്ചത്‌. അവസാനത്തെ പത്തുദിവസം 80നും 140നും ഇടയിലാണ് രോഗികളുടെ എണ്ണം. 
പനിയും ചുമയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. 
15,627 പേരാണ് ഇക്കാലയളവിൽ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിന്റെ ഇരട്ടിയോളംവരും സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം. വൈറൽ പനിയാണെന്ന് കരുതുന്നവയിൽ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പനി കൂടുന്ന പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്ക്‌ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. മാസ്‌ക്‌ ഉപയോഗം വീണ്ടും നിർബന്ധമാക്കിയത്‌ ആരും അറിഞ്ഞമട്ടില്ല. പൊതുയിടങ്ങളിൽ മാസ്‌ക്‌ ധരിക്കുന്നവരുടെ എണ്ണം  കുറഞ്ഞു. കൈ കഴുകൽപോലുള്ള പ്രാഥമിക മാനദണ്ഡം പാലിക്കുന്നേയില്ല. ക്ലാസ്‌മുറികളിൽ കോവിഡ് മാനദണ്ഡം ഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുണ്ട്‌. ജില്ലയിൽ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം വീണ്ടും ഉയർന്നതോടെ ജാഗ്രത കർശനമാക്കുകയാണ്‌ ആരോഗ്യ വകുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top