27 April Saturday

പാലിയേറ്റീവ് നഴ്‌സുമാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
പാലക്കാട്‌
പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന് പാലക്കാട് ജില്ലാ പാലിയേറ്റീവ് കെയർ നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഉമ അജയ് അധ്യക്ഷയായി. സെക്രട്ടറി പ്രസന്ന സുരേഷ് റിപ്പോർട്ടും പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു സംഘടനാ റിപ്പോർട്ടും ട്രഷറർ സിന്ധു ബാബു കണക്കും അവതരിപ്പിച്ചു.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു, കേരള പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ ജോയിന്റ്‌ സെക്രട്ടറി അജിതാറാണി, വൈസ് പ്രസിഡന്റുമാരായ ഓമന, ബീന സന്തോഷ്, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുജമ്മ സെബാസ്റ്റ്യൻ, മിനി, പാലക്കാട് ഡിസ്ട്രിക്ട് മിൽമ കോൺട്രാക്ട് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എസ്‌ സുധീർ എന്നിവർ സംസാരിച്ചു.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിഗേൽ അവാർഡിനർഹയായ കോട്ടയത്തെ പാലിയേറ്റീവ് നഴ്സ് ഷീലാറാണിയെ ആദരിച്ചു. വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. 
മിനിമം വേതനം 25,000 രൂപയാക്കുക, പാലിയേറ്റീവ് നഴ്സുമാരെ മെഡിസെപ് സ്‌കീമിൽ ഉൾപ്പെടുത്തുക, പിഎഫ്‌, ഇഎസ്‌ഐ, സിക്ക് ലീവ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. 25 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഉമ അജയ് -(പ്രസിഡന്റ്‌), ദീപ, പ്രിയ (വൈസ് പ്രസിഡന്റുമാർ), പ്രസന്ന സുരേഷ് (സെക്രട്ടറി), ജയന്തി, ചന്ദ്രിക -(ജോയിന്റ് സെക്രട്ടറി), സിന്ധു ബാബു -(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top