26 April Friday

കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ വില്‍പ്പന അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കെഎംഎസ്‌ആർഎ ജില്ലാ സമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ വിൽപ്പന അവസാനിപ്പിക്കണമെന്ന് കെഎംഎസ്ആർഎ (കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ സ്‌റ്റാൻഡിന് സമീപമുള്ള എൻഎംആർ ഹാളിൽ നടന്ന സമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി സനോജ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി നായർ, സംസ്ഥാന ട്രഷറർ പി കെ സന്തോഷ്, പി  കൃഷ്ണകുമാർ, കെ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ടി സനോജ് (പ്രസി‍ഡന്റ്), എം സജീഷ് (സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top