27 April Saturday

കൺസ്ട്രക്‌ഷൻ 
വർക്കേഴ്സ് 
ഫെഡറേഷൻ 
സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
പാലക്കാട്‌
കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കെ വി ജോസ് നഗറിൽ(പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയം) നടക്കും. 27ന് രാവിലെ 9.30ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന്‌ 450 പ്രതിനിധികൾ പങ്കെടുക്കും. 
27ന് വൈകിട്ട് അഞ്ചിന് ദേശീയ സെമിനാർ  "നിർമാണമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർ​​ഗങ്ങളും' എന്ന വിഷയത്തിൽ  സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസി‍ഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം റഹ്മത്തുള്ള, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍ഡറേഷൻ(സിഡബ്ല്യുഎഫ്ഐ) ഓഫ് ഇന്ത്യ പ്രസിഡന്റ് സുഖ്ബീർ സിങ് എന്നിവർ പങ്കെടുക്കും.  28 ന്‌ സമ്മേളനം സമാപിക്കും. 
സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണ ജാഥ ശനിയാഴ്‌ച നടന്നു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.  ഡിവിഷൻ കേന്ദ്രങ്ങളിൽ വിളംബരറാലികളും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top