27 April Saturday

ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ 
രാപ്പകല്‍ സമരം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പാലക്കാട്
ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി. സ്റ്റേഡിയം ബസ് സ്റ്റാൻഡ്‌ പരിസരത്ത് തുടങ്ങിയ സമരം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം എസ് സ്കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി കെ മൂസ അധ്യക്ഷനായി.
ജോബി വി ചുങ്കത്ത്, നൗഷാദ് ആറ്റുപറമ്പത്ത്, എൻ വിദ്യാധരൻ, ടി ​ഗോപിനാഥൻ, എസ് ബി രാജു എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച പകൽ 11ന്‌ സമരം അവസാനിക്കും.
പാലക്കാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ധർണ നടത്തി. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡ‍ന്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ രവീന്ദ്രകുമാർ, സി ജാഫർ, കെ സുധാകരൻ, എം എം ചെറിയാൻ, കെ സേതുമാധവൻ, വി എൻ ​ഗിരിപ്രസാദ് എന്നിവർ സംസാരിച്ചു.
കൂറ്റനാട്
ഡീസൽ, പെട്രോൾ, പാചകവാതകം എന്നിവയുടെ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർനയം തിരുത്തണമെന്ന് ഓട്ടോമൊബൈൽ വർക്ക്‌ഷോപ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃത്താല ഏരിയ ജനറൽ ബോഡി ആവശ്യപെട്ടു. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ആർ കുഞ്ഞുണ്ണി  ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ഇ കെ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശങ്കരനാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരമേശ്വരൻ, ഏരിയ സെക്രട്ടറി പി എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ കെ മുരളീധരൻ (പ്രസിഡന്റ്‌), പി എ ഉണ്ണികൃഷ്ണൻ (സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top