26 April Friday

ദേശാഭിമാനി പ്രചാരണത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ചിറ്റൂർ കിഴക്കേത്തറ ഗുരുവായൂരപ്പനിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വരിസംഖ്യ ഏറ്റുവാങ്ങുന്നു

പാലക്കാട്‌

നേരിന്റെ വെളിച്ചം ‘ദേശാഭിമാനി’ എല്ലാ വീടുകളിലുമെത്തിക്കാനുള്ള ജനകീയ പ്രചാരണത്തിന് അഴീക്കോടൻ ദിനത്തിൽ ജില്ലയിൽ തുടക്കമായി. സി എച്ച്‌ കണാരൻ ദിനമായ ഒക്ടോബർ 20 വരെ നീളുന്ന പരിപാടിയിലൂടെ സംസ്ഥാനത്തെ ഒന്നാമത്തെ പത്രമാകാനുള്ള കുതിപ്പാണ്‌ നടത്തുക. നഗര–-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ്‌ പ്രചാരണം.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ ചിറ്റൂർ ഏരിയയിലെ കണ്യാർപാടം, വടക്കേപ്പാടം എന്നിവിടങ്ങളിൽ  പ്രചാരണം നടത്തി.    ചിറ്റൂർ ലോക്കൽ സെക്രട്ടറി എച്ച് ജെയിൻ, ആർ അച്യുതാനന്ദ്, ജി ജയകുമാർ, കെ സുധാകരൻ എന്നിവർ പങ്കെടുത്തു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ മറ്റ്‌ വർഗ ബഹുജന സംഘടനകളുമായി സഹകരിച്ച്‌ പതിനഞ്ച്‌ ഏരിയകളിലും പരമാവധി വാർഷിക വരിക്കാരെ കണ്ടെത്തുകയാണ്‌ ലക്ഷ്യം. വ്യത്യസ്‌തമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെയാണ്‌ വരിക്കാരെ കണ്ടെത്തുക. യുവഗായകൻ കേരളശേരിയിലെ  എൻ എം  ശ്രീഹരിയും   വരിക്കാരനായി. സിപിഐ എം  ലോക്കൽ സെക്രട്ടറി പി സി ജയരാജൻ  വരിസംഖ്യ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top