26 April Friday
24 ദിവസത്തിനിടെ പവന്‌ കൂടിയത്‌ 1,680 രൂപ

4 വർഷം; സ്വർണം ഗ്രാമിന്‌ കൂടിയത്‌ 2,270 രൂപ

ശിവദാസ്‌ തച്ചക്കോട്‌Updated: Wednesday Jan 25, 2023
 
 
വടക്കഞ്ചേരി 
സ്വർണവില സർവകാല റെ ക്കോഡിലേക്ക്‌ എത്തിനിൽക്കെ, നാലുവർഷത്തിനിടെ കൂടിയത്‌ ഗ്രാമിന്‌ 2,270 രൂപ. 2019  ജനുവരിയിൽ ഒരു ഗ്രാം സ്വർണത്തിന് 3000 രൂപയായിരുന്നു. ഇപ്പോൾ 5,270 ആയി. പവന്‌ 42,160 രൂപ.  2023 ആരംഭിച്ചത് മുതൽ 24 ദിവസത്തിനകം ഒരു പവൻ സ്വർണത്തിന് 1,680 രൂപയുടെ വർധനയുണ്ടായി. ഇതും സർവകാല റെക്കോഡാണ്‌.   
ഇതിന് മുമ്പ്  2020 ആഗസ്‌ത്‌എട്ടിനാണ്‌  ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും  പവന് 42,000 രൂപയുമായിരുന്നു.  കുറച്ച് ദിവസങ്ങളായി ചാഞ്ചാടി നിന്ന സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ചാണ് 5,270 ൽ എത്തിയത്. തിങ്കളാഴ്ച 5,235 രൂപയായിരുന്നു വില.   2022 ഡിസംബർ 31 ന് ഒരു പവൻ സ്വർണത്തിന് 40,480 രൂപയായിരുന്നു വില. 
കോവിഡ്‌ പ്രതിസന്ധി  2020 ൽ   വിലകൂടാൻ കാരണമായി സൂചിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആഗോളതലത്തിലുണ്ടാകുന്ന പ്രതിഭാസവും. ഡോളറിന്റെ വിനിമയ നിരക്കിൽ വന്ന മാറ്റവുമാണെന്നാണ് വിദഗ്‌ധർ ചുണ്ടിക്കാട്ടുന്നത്. 2019 ന് ശേഷമാണ്   ഇത്രയധികം വിലവർധന  ഉണ്ടാകുന്നത്.  വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ്  വിലയിരുത്തപ്പെടുന്നത്. 
എന്നാൽ വിപണിയിലെ ചാഞ്ചാട്ടത്തെ കുറിച്ച് പ്രവചിക്കുക അസാധ്യമാണെന്നും പറയുന്നു.  വില കൂടിയതോടെ സമ്മിശ്രപ്രതികരണമാണ് വിപണിയിൽ അനുഭവപ്പെടുന്നത്. പൊതുവിൽ സ്വർണം  വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top