27 April Saturday

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്ഐയും എസ്‌എഫ്‌ഐയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

എസ്എഫ്ഐ നേതൃത്വത്തിൽ ഗവ.വിക്ടോറിയ കോളേജിൽ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോൾ

പാലക്കാട്
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട  മോഡിയുടെ പങ്ക്‌ വ്യക്താമാക്കുന്ന ബിബിസിയുടെ  ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ആദ്യഭാഗം ജില്ലയിലാകെ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും. 
 16 ബ്ലോക്ക് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ വലിയ സ്ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സ്ത്രീകളും യുവാക്കളും അടക്കം നിരവധി പേരാണ് ഓരോ കേന്ദ്രത്തിലും പ്രദർശനം കാണാനെത്തിയത്. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ നടന്ന പ്രദർശനത്തിൽ  ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, ട്രഷറർ എം രൺദീഷ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി വിചിത്ര, ജില്ലാ സെക്രട്ടറി എസ് വിപിൻ, പ്രസിഡന്റ് പി ജിഷ്ണു, ബ്ലോക്ക് സെക്രട്ടറി ആർ ഷനോജ്, പ്രസിഡന്റ് ജെ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു. പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ മണ്ണാർക്കാട് നടന്ന പ്രദർശനത്തിൽ പങ്കെടുത്തു.
ഗവ.വിക്ടോറിയ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സച്ചിൻ എസ് കുമാറിന്റെ നേതൃത്വത്തിൽ മലയാളം വിഭാ​ഗത്തിലാണ് പ്രദർശനം നടത്തിയത്. 
കോളേജിൽ പ്രദർശനം നടക്കുന്നതിനിടെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സംഭവത്തിൽ യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. മുഴുവൻ കോളേജുകളിലും ബുധനാഴ്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. വരും ദിവസങ്ങളിൽ ഡിവൈഎഫ്ഐ കൂടുതൽ കേന്ദ്രങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top